പത്തനംതിട്ട: കൊവിഡിനെ തുടർന്ന് നിരവധി തൊഴില്‍ മേഖലകളാണ് പ്രതിസന്ധിയിലായത്. മറ്റ് മേഖലകളില്‍ നിന്ന് വ്യത്യസ്‌തമായി ഉടൻ തിരിച്ച് വരാൻ കഴിയാത്ത അവസ്ഥയിലാണ് സമാന്തര വിദ്യാഭ്യാസ മേഖല. ഹൈസ്‌കൂൾ മുതൽ ബിരുദ ബിരുദാനന്തരവും തൊഴിലധിഷ്‌ഠിതവുമായ നിരവധി സ്ഥാപനങ്ങളാണ് പന്തളത്തും സമീപ പഞ്ചായത്തുകളിലുമായി ഉള്ളത്.
ലോക്ക് ഡൗണില്‍ പ്രതിസന്ധിയിലായി സമാന്തര വിദ്യാഭ്യാസ മേഖല - covid lock down updates
ലോക്ക് ഡൗണിൽ മറ്റെല്ലാ മേഖലക്കും ഇളവ് പ്രഖ്യാപിച്ചപ്പോഴും സമാന്തര വിദ്യാഭ്യാസ മേഖലക്ക് ഇളവുകൾ അനുവദിക്കാത്തത് തിരിച്ചടിയായി.
വെക്കേഷൻ കാലത്തും ഈ മേഖല മുൻ കാലങ്ങളിൽ സജീവമായിരുന്നു. ലോക്ക് ഡൗണിൽ മറ്റെല്ലാ മേഖലയ്ക്കും ഇളവ് പ്രഖ്യാപിച്ചപ്പോഴും വിദ്യാഭ്യാസ മേഖലക്ക് ഇളവുകൾ അനുവദിക്കാത്തത് സമാന്തര വിദ്യാഭ്യാസ മേഖലക്ക് തിരിച്ചടിയായി. മൂന്ന് മാസമായി വരുമാനം നിലച്ച സ്ഥാപനങ്ങളിൽ തൊഴിൽ എടുക്കുന്ന അധ്യാപകരും അധ്യാപകേതര ജീവനക്കാരും പട്ടിണിയിലാണ്.
ഇതര തൊഴിൽ മേഖലയെ പോലെ വരുമാനം നിലച്ചാൽ മറ്റ് വരുമാന മാർഗങ്ങൾ സ്വീകരിക്കാനും ഈ മേഖലയിൽ ഉള്ളവർക്ക് കഴിയുന്നില്ല. ലക്ഷങ്ങൾ മുടക്കി സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്തുന്നവരും പ്രതിസന്ധിയിലാണ്. വരുമാനം നിലച്ചതോടൊപ്പം സ്ഥാപനങ്ങളിലെ ഉപകരണങ്ങൾ ഉപയോഗശൂന്യമാകുന്നതും നഷ്ടത്തിന്‍റെ തോത് വർധിപ്പിക്കുന്നു. സ്ഥാപനങ്ങൾ എപ്പോൾ തുറന്ന് പ്രവർത്തിപ്പിക്കാൻ കഴിയുമെന്ന് അറിയാതെ ആശങ്കയിലാണ് ഈ മേഖലയിലുള്ളവർ.