പത്തനംതിട്ട:ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് പമ്പ ഡാമിന്‍റെ രണ്ട് ഷട്ടറുകൾ തുറക്കുമെന്ന് ജില്ലാ കലക്ടർ. 40 സെന്‍റിമീറ്റർ വരെ ജലനിരപ്പ് ഉയരുമെന്നും കലക്‌ടർ പി.ബി നൂഹ് അറിയിച്ചു. അഞ്ച് മണിക്കൂർ കൊണ്ട് റാന്നി ടൗണിൽ വെള്ളമെത്തും. പമ്പയുടെ തീരത്തുള്ളവരെ ഒഴിപ്പിക്കുന്ന നടപടികൾ പുരോഗമിക്കുകയാണ്. പമ്പ ഡാമിന്‍റെ സംഭരണശേഷിയുടെ 85.9 ശതമാനം വെള്ളമെത്തിയിട്ടുണ്ട്.
പമ്പ ഡാമിന്‍റെ രണ്ട് ഷട്ടറുകൾ തുറക്കും; തീരത്തുള്ളവരെ ഒഴിപ്പിക്കുന്നു - kerala rain update
പമ്പ ഡാം തുറന്നാലും ആശങ്കപ്പെടേണ്ടതില്ലെന്നും 2018ലേതിന് സമാനമായ സാഹചര്യം പ്രതീക്ഷിക്കുന്നില്ലെന്നും ജില്ലാ കലക്ടർ വ്യക്തമാക്കി.
പമ്പ ഡാമിന്‍റെ രണ്ട് ഷട്ടറുകൾ തുറക്കും
രാത്രി ഡാം തുറക്കുന്നത് ആശങ്കക്ക് ഇടയാക്കും എന്നതിനാലാണ് പകൽ സമയം പമ്പ ഡാം തുറക്കാൻ കലക്‌ടർ അനുമതി നൽകിയത്. 19 ബോട്ടുകളുടെ സേവനം റാന്നിയിൽ ലഭ്യമാണ്. ഒമ്പത് മണിക്കൂറോളം ഡാമിന്‍റെ ഷട്ടർ തുറന്ന് വയ്‌ക്കേണ്ടി വരും. പമ്പ ഡാം തുറന്നാലും വലിയ ആശങ്കക്ക് വകയില്ലെന്ന് പി.ബി നൂഹ് വ്യക്തമാക്കി. 2018ലേതിന് സമാനമായ സാഹചര്യം പ്രതീക്ഷിക്കുന്നില്ലെന്നും ജില്ലാ കലക്ടർ കൂട്ടിച്ചേർത്തു.
Last Updated : Aug 9, 2020, 2:45 PM IST