കേരളം

kerala

ETV Bharat / state

പമ്പ ഡാമിന്‍റെ രണ്ടു ഷട്ടറുകൾ ഉയർത്തി; ആളുകളെ ക്യാമ്പുകളിലേക്ക് മാറ്റി - pamba dam

ഏകദേശം അഞ്ചു മണിക്കൂറിനുള്ളിൽ വെള്ളം റാന്നി പ്രദേശത്ത് എത്തും. പമ്പാ നദിയുടെ തീരത്തുള്ളവർക്ക് ജാഗ്രതാ നിര്‍ദേശം നൽകി. അപകടസാധ്യതയുള്ള മേഖലകളില്‍ താമസിക്കുന്നവരെ ക്യാമ്പുകളിലേക്ക് മാറ്റുകയാണ്. ജില്ലയിൽ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.

പമ്പ ഡാം  pamba dam  pamba dam shutter open
പമ്പ

By

Published : Aug 9, 2020, 4:36 PM IST

Updated : Aug 9, 2020, 5:58 PM IST

പത്തനംതിട്ട: പമ്പ ഡാമിന്‍റെ രണ്ടു ഷട്ടറുകൾ ഉയർത്തി. ജലനിരപ്പ് അനുസരിച്ച് ബാക്കി ഷട്ടറുകൾ തുറക്കും. ആകെ ആറു ഷട്ടറുകളാണ് അണക്കെട്ടിനുള്ളത്. പമ്പാനദിയുടെ തീരത്തുള്ളവർക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അപകടസാധ്യതയുള്ള മേഖലകളില്‍ താമസിക്കുന്ന എല്ലാവരെയും ക്യാമ്പുകളിലേക്ക് മാറ്റുകയാണ്. പമ്പാനദിയുടെയും കക്കാട്ട് ആറിന്‍റെയും തീരത്ത് താമസിക്കുന്നവരും റാന്നി, കോഴഞ്ചേരി, ആറന്മുള പ്രദേശവാസികളും പൊതുജനങ്ങളും ജാഗ്രത പുലര്‍ത്തണം. ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ആളുകളെ ക്യാമ്പുകളിലേക്ക് മാറ്റി

വൃഷ്‌ടി പ്രദേശങ്ങളില്‍ മഴ പെയ്യുന്ന സാഹചര്യത്തിൽ അണക്കെട്ടിന്‍റെ‌ ആറു ഷട്ടറുകള്‍ 60 സെന്‍റീ മീറ്റര്‍ വീതം ഉയര്‍ത്താനാണ് തീരുമാനം. ഇതുപ്രകാരം സെക്കന്‍ഡില്‍ 82 ഘനമീറ്റര്‍ ജലം പുറത്തേക്ക് ഒഴുകും. ഇത്രയും ജലം ഒൻപത് മണിക്കൂർ തുറന്നു വിടുന്നതിലൂടെ ഡാം ജലനിരപ്പ് ബ്ലൂ അലർട്ട് ലെവൽ ആയ 982 മീറ്ററിൽ എത്തിക്കാൻ സാധിക്കും. പുറത്തുവിടുന്ന വെള്ളം പമ്പാനദിയിലേക്കാകും ഒഴുകുക. വെള്ളം റാന്നി പ്രദേശത്ത് എത്താന്‍ ആവശ്യമായ സമയം ഏകദേശം അഞ്ചു മണിക്കൂറാണ്. ഈ സമയം നദിയിലെ ജലനിരപ്പ് 40 സെന്‍റീമീറ്റർ ഉയരുമെന്നും മുന്നറിയിപ്പുണ്ട്.

Last Updated : Aug 9, 2020, 5:58 PM IST

ABOUT THE AUTHOR

...view details