പത്തനംതിട്ട :കെ.എസ്.ഇ.ബി ലിമിറ്റഡിന്‍റെ (KSEB Ltd.) ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ(Sabarigiri Hydroelectric Project) ഭാഗമായ പമ്പ ഡാം ശനിയാഴ്‌ച ഉച്ചയോടെ തുറന്നു(Pamba Dam Opens). ഡാമിന്‍റെ രണ്ട് ഷട്ടറുകളാണ് തുറന്നത്. 25 ക്യുമിക്‌സ് മുതല്‍ പരമാവധി 100 ക്യുമിക്‌സ് വരെ ജലം തുറന്നുവിടും.
ജനവാസ മേഖലകളില്‍ പരമാവധി 10 സെന്‍റീമീറ്ററില്‍ കൂടുതല്‍ ജലനിരപ്പ് ഉയരാതെ ജലം പമ്പ നദിയിലേക്ക് ഒഴുക്കി വിടുന്നതിനാണ് ജില്ല കലക്‌ടർ ഉത്തരവിറക്കിയത്. ഉച്ചയ്ക്ക് 12ന് ശേഷം പുറത്തേക്ക് ഒഴുക്കിവിട്ടുതുടങ്ങിയ ജലം പമ്പ നദിയിലൂടെ ഏകദേശം ആറ് മണിക്കൂറിനുശേഷം ത്രിവേണിയില്‍ എത്തും.
Also Read:Economic Reservation in Kerala| സംവരണാനുകൂല്യത്തില്‍ വിവാദം വേണ്ട, വ്യക്തത വരുത്തി മുഖ്യമന്ത്രി
നദികളുടെ തീരത്ത് താമസിക്കുന്ന ആളുകളും പൊതുജനങ്ങളും സുരക്ഷ ഉറപ്പുവരുത്തേണ്ടതും ശബരിമല തീര്‍ഥാടകര്‍(Sabarimala Pilgrims) ഉള്‍പ്പടെയുള്ളവര്‍ നദികളില്‍ ഇറങ്ങുന്നത് ഏതുസാഹചര്യത്തിലും ഒഴിവാക്കേണ്ടതുമാണെന്നും ജില്ല കലക്‌ടർ ഡോ.ദിവ്യ എസ്.അയ്യര്‍ അറിയിച്ചു.
താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറേണ്ടതും അധികൃതര്‍ ആവശ്യപ്പെടുന്ന മുറയ്ക്ക് മറ്റുള്ളവരും സുരക്ഷിത സ്ഥാനത്തേക്കോ ക്യാമ്പുകളിലേക്കോ പോകേണ്ടതുമാണെന്നും കലക്‌ടർ അറിയിച്ചു.