പത്തനംതിട്ട:കൃഷി വകുപ്പ് അനുവദിച്ച ട്രാക്‌ടർ ഉണ്ടെങ്കിലും നെടുമ്പ്രം പഞ്ചായത്തിലെ കർഷകർക്ക് നെൽകൃഷിയിറക്കാൻ വൻതുക വാടക നല്‍കി സ്വകാര്യ ട്രാക്‌ടറുകളെ ആശ്രയിക്കണം.
ട്രാക്‌ടറുണ്ട് പക്ഷേ ഭാരക്കൂടുതലാണ്, നെടുമ്പ്രത്ത് കൃഷിയിറക്കാൻ സ്വകാര്യ ട്രാക്‌ടർ വേണം - സ്വകാര്യ ട്രാക്‌ടർ
ഭാരക്കൂടുതൽ കാരണം മേഖലയിലെ പശപ്പുള്ള പാടശേഖരങ്ങളിൽ ഇറക്കിയാൽ ട്രാക്‌ടർ മണ്ണിൽ പുതഞ്ഞ് പോകുന്നതാണ് കാരണം. അപ്പർ കുട്ടനാടൻ പാടശേഖരങ്ങൾക്ക് ഭാരക്കൂടുതലുള്ള ട്രാക്‌ടർ അനുയോജ്യമല്ലാതെ വന്നതാണ് ഉപയോഗ ശൂന്യമാകാൻ കാരണമായത്.
നെടുമ്പ്രം പഞ്ചായത്ത് കൃഷി ഭവന്‍റെ നിയന്ത്രണത്തിലുള്ള കാർഷിക കർമ്മസേനക്ക് ലഭിച്ച ട്രാക്‌ടറാണ് ഭാരക്കൂടുതല്‍ കാരണം ഒറ്റത്തെങ്ങിലെ കൃഷി ഭവൻ വളപ്പിൽ തുരുമ്പെടുത്ത് നശിക്കുന്നത്. ഭാരക്കൂടുതൽ കാരണം മേഖലയിലെ പശപ്പുള്ള പാടശേഖരങ്ങളിൽ ഇറക്കിയാൽ ട്രാക്‌ടർ മണ്ണിൽ പുതഞ്ഞ് പോകുന്നതാണ് കാരണം. അപ്പർ കുട്ടനാടൻ പാടശേഖരങ്ങൾക്ക് ഭാരക്കൂടുതലുള്ള ട്രാക്‌ടർ അനുയോജ്യമല്ലാതെ വന്നതാണ് ഉപയോഗ ശൂന്യമാകാൻ കാരണമായത്.
നിലവിലെ സാഹചര്യത്തിൽ കാർഷിക കർമ്മസേനയുടെ പ്രവർത്തനം ശക്തിപ്പെടുത്തുന്നതിനും നെൽകൃഷിയുടെ ഉന്നമനത്തിനുമായി പരിസ്ഥിതിക്കനുയോജ്യമായ പുതിയ ട്രാക്‌ടർ അനുവദിക്കണമെന്നാണ് കർഷകരുടെ ആവശ്യം.