കേരളം

kerala

ETV Bharat / state

വീണാ ജോർജിന് പിന്തുണ നൽകണമെന്ന് ഓർത്തഡോക്സ് സഭ - veena george

വീണാ ജോർജിന് സഭാംഗം എന്ന നിലയിൽ പിന്തുണ നൽകണമെന്ന് കത്തോലിക്ക ബാവ തിരുമേനി. കുർബാന മധ്യേയുള്ള പ്രസംഗത്തിലാണ് കാതോലിക്ക ബാവ തിരുമേനി ഇക്കാര്യം വ്യക്തമാക്കിയത്.

വീണാ ജോർജിന് പിന്തുണ നൽകണമെന്ന് ഓർത്തഡോക്സ് സഭ

By

Published : Apr 23, 2019, 12:38 PM IST

ഇടതുപക്ഷത്തെ പിന്തുണച്ച് ഓർത്തഡോക്സ് സഭ. പത്തനംതിട്ടയിൽ വീണാ ജോർജിന് സഭാംഗം എന്ന നിലയിൽ പിന്തുണ നൽകണം, ഒരു എംഎൽഎ എന്ന നിലയിൽ ആറന്മുളയിൽ പ്രളയത്തെത്തുടർന്ന് നടപ്പാക്കിയിട്ടുള്ള വികസന പ്രവർത്തനങ്ങൾ പത്തനംതിട്ടയിലും തുടരാൻ ഇടയാകണം എന്ന് കത്തോലിക്ക ബാവ തിരുമേനി.

വീണാ ജോർജിന് പിന്തുണ നൽകണമെന്ന് ഓർത്തഡോക്സ് സഭ


വീണ ജോർജിനെ പത്തനംതിട്ടയിൽ മറ്റു സമുദായങ്ങൾ നൽകുന്ന പിന്തുണ സഭാംഗം എന്ന നിലയിൽ നൽകണമെന്നും കാതോലിക്ക ബാവ തിരുമേനി സൂചിപ്പിച്ചു. കുന്നംകുളം അടുപ്പുട്ടി പള്ളി പെരുന്നാളിനോട് അനുബന്ധിച്ചുള്ള കുർബാന മധ്യേയുള്ള പ്രസംഗത്തിലാണ് കാതോലിക്ക ബാവ തിരുമേനി ഇക്കാര്യം വ്യക്തമാക്കിയത്.

ABOUT THE AUTHOR

...view details