കേരളം

kerala

ETV Bharat / state

ഭദ്രാസനാധിപനെ വിമർശിച്ച് ശബ്‌ദരേഖ, ഫാദർ മാത്യൂസ് വാഴക്കുന്നത്തിനെതിരെ ഓർത്തഡോക്‌സ് സഭ നടപടി - ഓർത്തഡോക്സ് സഭ

Fr. Mathews vazhakkunnathu removed from responsibilities: ഓർത്തഡോക്‌സ് സഭയിലെ ഫാദർ ഷൈജു കുര്യൻ ബിജെപിയില്‍ ചേര്‍ന്നതിനെ വിമര്‍ശിച്ച ഫാദർ മാത്യൂസ് വാഴക്കുന്നത്തിനോട് നിലയ്ക്കല്‍ ഭദ്രാസനാധിപൻ ജോഷ്വാ മാര്‍ നിക്കോദിമോസ് വിശദീകരണം തേടിയിരുന്നു.

pta Orthodox  Fr Mathews vazhakkunnam  ഓർത്തഡോക്സ് സഭ  നിലയ്ക്കൽ മെത്രാപ്പൊലീത്ത
Fr. Mathews vazhakkunnathu removed from responsibilities

By ETV Bharat Kerala Team

Published : Jan 9, 2024, 3:10 PM IST

Updated : Jan 9, 2024, 3:43 PM IST

പത്തനംതിട്ട:നിലയ്ക്കൽ ഭദ്രാസന മെത്രാപ്പൊലീത്തയെ അധിക്ഷേപിച്ചുള്ള ശബ്‌ദ സന്ദേശത്തില്‍ ഫാദർ മാത്യൂസ് വാഴക്കുന്നത്തിനെതിരെ നടപടിയെടുത്ത് ഓർത്തഡോക്‌സ് സഭ. സഭ സംബന്ധമായ എല്ലാ ചുമതലകളില്‍ നിന്നും ഫാദർ മാത്യൂസ് വാഴക്കുന്നത്തിനെ നീക്കിയതായി കാതോലിക്കാ ബാവ വാർത്താക്കുറിപ്പിൽ അറിയിച്ചു.(Fr. Mathews vazhakkunnathu)

ഒരു പുരോഹിതനും അധ്യാപകനുമെന്ന നിലയില്‍ തികച്ചും മാതൃകാപരമായി പെരുമാറേണ്ട ഒരു വ്യക്തിയില്‍ നിന്ന് ഇത്തരത്തിലുള്ള അപലപനീയവും ധിക്കാരപരവുമായ പെരുമാറ്റം അത്യന്തം ഖേദകരമാണ്. ''സഭ മക്കളെ നേര്‍വഴി നടത്തേണ്ട ഒരു പുരോഹിതന്‍റെ ഭാഗത്ത് നിന്ന് ഉണ്ടായ ഈ ഹീനമായ പ്രവര്‍ത്തനം സഭാംഗങ്ങള്‍ മാത്രമല്ല, പൊതു സമൂഹം പോലും ഏറെ അത്ഭുതത്തോടെയാണ് ശ്രവിച്ചത്. ഒരു സഹോദര വൈദീകനെതിരെ പരാതി ഉന്നയിക്കുവാൻ സഭാപരമോ നിയമപരമോ ആയ നടപടികള്‍ സ്വീകരിക്കാമെന്നിരിക്കെ ചാനല്‍ ചര്‍ച്ചയില്‍ പരസ്യമായി കുറ്റാരോപണം നടത്തിയത്, ഒരു അച്ചടക്കമുള്ള വൈദീകന് ചേര്‍ന്നതല്ല. ഇക്കാരണങ്ങളാല്‍ അന്വേഷണത്തിനു നിയോഗിച്ചിരിക്കുന്ന സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതുവര സഭ സംബന്ധമായ എല്ലാ ചുമതലകളിൽ നിന്നും മാറ്റി നിർത്തുന്നുവെന്നും വാർത്ത കുറിപ്പിൽ അറിയിച്ചു. അന്വേഷണ റിപ്പോര്‍ട്ട് ലഭിക്കുന്നത് വരെയാണ് ചുമതലകളില്‍ നിന്ന് മാറ്റിനിര്‍ത്തുക. (Orthadox sabha)

ഓര്‍ത്തഡോക്സ് സഭ പത്തനംതിട്ട നിലയ്ക്കല്‍ ഭദ്രാസനാധിപൻ ഡോ. ജോഷ്വാ മാര്‍ നിക്കോദിമോസിനെ അധിക്ഷേപിക്കുന്ന ഫാദർ മാത്യൂസ് വാഴക്കുന്നത്തിന്‍റെ ശബ്ദരേഖ പുറത്ത് വന്നതിന് പിന്നാലെയാണ് സഭയുടെ നടപടി. സംഭവത്തില്‍ ഫാദർ മാത്യൂസ് വാഴക്കുന്നത്തിനോട് ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ വിശദീകരണം തേടിയിരുന്നു. സഭയിലെ ഫാദർ ഷൈജു കുര്യൻ ബിജെപിയില്‍ ചേര്‍ന്നതിനെ വിമര്‍ശിച്ച ഫാദർ മാത്യൂസ് വാഴക്കുന്നത്തിനോട് നിലയ്ക്കല്‍ ഭദ്രാസനാധിപൻ ജോഷ്വാ മാര്‍ നിക്കോദിമോസ് വിശദീകരണം തേടിയിരുന്നു.

വിഷയത്തില്‍ സഭയുടെ പ്രധാന ചുമതലയിലുള്ള കോനാട്ട് അച്ചന് താൻ വിശദീകരണം നല്‍കിയിട്ടുണ്ടെന്നും തന്‍റെ പേരില്‍ ഒരു കല്‍പ്പന ഇറക്കേണ്ട ആവശ്യം നിലയ്ക്കല്‍ ഭദ്രാസനാധിപന് ഇല്ലെന്നുമായിരുന്നു ഫാദർ മാത്യൂസ് വാഴക്കുന്നത്തിന്‍റെ ശബ്ദരേഖ. നിലയ്ക്കല്‍ ഭദ്രാസനാധിപന്‍റെ കല്‍പ്പനയ്ക്ക് മറുപടി നല്‍കാൻ മനസ്സില്ലെന്നത് അടക്കമുള്ള മോശം പദങ്ങളോട് കൂടിയ ശബ്ദരേഖയാണ് പുറത്തു വന്നത്. ബിഷപ്പിന്‍റെ ചെയ്തികൾ പുറത്തു കൊണ്ടുവരുമെന്നും ശബ്ദരേഖയിലുണ്ട്.

Also Read: സിറോ മലബാർ സഭ സിനഡ് സമ്മേളനത്തിന് തുടക്കം ; ആലഞ്ചേരിക്ക് പകരക്കാരനെ തെരഞ്ഞെടുക്കും

Last Updated : Jan 9, 2024, 3:43 PM IST

ABOUT THE AUTHOR

...view details