കേരളം

kerala

ETV Bharat / state

ഉമ്മന്‍ ചാണ്ടി സഞ്ചരിച്ച കാര്‍ പത്തനംതിട്ടയില്‍ അപകടത്തില്‍പ്പെട്ടു - പത്തനംതിട്ട

അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. ഉമ്മൻ ചാണ്ടി സഞ്ചരിച്ചിരുന്ന കാറിൽ മറ്റൊരു കാർ വന്നിടിക്കുകയായിരുന്നു.

Oomman chandi  Oomman chandis car met with an accident  Oomman chandi latest news  ഉമ്മന്‍ ചാണ്ടി സഞ്ചരിച്ച കാര്‍ പത്തനംതിട്ടയില്‍ അപകടത്തില്‍പ്പെട്ടു  പത്തനംതിട്ട  പത്തനംതിട്ട പുതിയ വാര്‍ത്തകള്‍
ഉമ്മന്‍ ചാണ്ടി സഞ്ചരിച്ച കാര്‍ പത്തനംതിട്ടയില്‍ അപകടത്തില്‍പ്പെട്ടു

By

Published : Feb 18, 2021, 4:04 PM IST

പത്തനംതിട്ട: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സഞ്ചരിച്ച കാര്‍ പത്തനംതിട്ടയില്‍ അപകടത്തില്‍പ്പെട്ടു. ഏനാത്ത് വടക്കേടത്ത് കാവിലാണ് അപകടം ഉണ്ടായത്. ആർക്കും പരിക്കില്ല. ഉമ്മൻ ചാണ്ടി സഞ്ചരിച്ചിരുന്ന കാറിൽ മറ്റൊരു കാർ വന്നിടിക്കുകയായിരുന്നു. സ്ത്രീ ഓടിച്ചിരുന്ന കാർ സ്റ്റീയറിങ് ലോക്കായി എതിർവശത്തേക്ക് എത്തി ഉമ്മൻ ചാണ്ടിയുടെ വണ്ടിയിൽ ഇടിക്കുകയായിരുന്നു.

ഈ സമയം അതുവഴിയെത്തിയ ചെങ്ങന്നൂർ നഗരസഭയുടെ കാറിൽ ഉമ്മൻ ചാണ്ടി കോട്ടയത്തേക്കുള്ള യാത്ര തുടർന്നു. തിരുവനന്തപുരത്ത് നിന്നു കോട്ടയത്തേക്ക് പോകും വഴിയായിരുന്നു അപകടം.

ABOUT THE AUTHOR

...view details