കഴിഞ്ഞ മാര്‍ച്ച് 13 ന് പത്തനംതിട്ട പെരുന്തേനരുവിയിലെ ചെറുകിട ജലവൈദ്യുത പദ്ധതിയുടെ തടയണയുടെ ഷട്ടര്‍ തുറന്നുവിട്ട സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. വെച്ചൂച്ചിറ സ്വദേശി സുനു ആണ് അറസ്റ്റിലായത്. സംഭവത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുള്ളതായി അന്വേഷണ സംഘം അറിയിച്ചു. വെച്ചൂച്ചിറ പൊലീസാണ്അന്വേഷണം നടത്തിയത്.
പെരുന്തേനരുവി ഡാമിന്‍റെ ഷട്ടര്‍ തുറന്നുവിട്ട സംഭവം: ഒരാള്‍ അറസ്റ്റില്‍
സമീപത്തുണ്ടായിരുന്ന കടത്തുവള്ളത്തിനും ഇവർ തീയിട്ടിരുന്നു. തീ കണ്ട് എത്തിയ സമീപവാസിയാണ് ഷട്ടർ തുറന്നു വിട്ട വിവരം കെഎസ്‌ഇബിയെ അറിയിച്ചത്. കെഎസ്‌ഇബി ജീവനക്കാരെത്തിയാണ് ഷട്ടര്‍ അടച്ചത്.
ചൊവ്വാഴ്ച രാത്രിയോയെയാണ് ഷട്ടര്‍ ഉയര്‍ത്തിയത്. ഷട്ടര്‍തുറന്നവരുടെ ലക്ഷ്യം ദുരൂഹമാണെന്ന് കെഎസ്‌ഇബി സമർപ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. നദിയില്‍ ആളുകള്‍ ഇറങ്ങുന്ന സമയമായിരുന്നെങ്കില്‍ ഉണ്ടാകാമായിരുന്ന അപകടം വലുതായിരിക്കുമെന്ന് ചൂണ്ടിക്കാട്ടുന്ന പ്രാഥമിക റിപ്പോര്‍ട്ടാണ് കെഎസ്‌ഇബി കളക്ടര്‍ക്ക് സമര്‍പ്പിച്ചത്. 20 മിനിറ്റോളം അണക്കെട്ടില്‍ നിന്ന് വെള്ളം പുറത്തു പോയിരുന്നു.വിഷയത്തില്‍ ഉദ്യോഗസ്ഥ തലത്തില്‍ സാരമായ വീഴ്ചയുണ്ടായെന്ന് വ്യക്തമാക്കി സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും രംഗത്തെത്തിയിരുന്നു.