പത്തനംതിട്ട: പത്തനംതിട്ടയിൽ ഇന്ന് ഒരാൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. അബുദാബിയില്‍ നിന്നും മേയ് 7ന് തിരിച്ചെത്തിയ 69 വയസുകാരിക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവരെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
പത്തനംതിട്ടയിൽ ഒരാൾക്ക്കൂടി കൊവിഡ് സ്ഥിരീകരിച്ചു - 69 വയസുകാരിക്കാണ് കോവിഡ് സ്ഥരീകരിച്ചത്
അബുദാബിയില്‍ നിന്നും മേയ് ഏഴിന് രാത്രി കൊച്ചി വിമാനത്താവളത്തില്‍ വന്നിറങ്ങിയ പത്തനംതിട്ട കോട്ടാങ്ങല്‍ പഞ്ചായത്തിലെ വായ്‌പൂര്‍ സ്വദേശിനിക്കാണ് കൊവിഡ് സ്ഥരീകരിച്ചത്.
അബുദാബിയില്‍ നിന്നും മേയ് ഏഴിന് രാത്രി കൊച്ചി വിമാനത്താവളത്തില്‍ വന്നിറങ്ങിയ പത്തനംതിട്ട കോട്ടാങ്ങല്‍ പഞ്ചായത്തിലെ വായ്‌പൂര്‍ സ്വദേശിനിക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. അബുദാബിയില്‍ നിന്ന് കൊച്ചിയിലേക്ക് എത്തിയ ആദ്യവിമാനമായ എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഐ എക്‌സ് 452 ലാണ് ഇവര്‍ യാത്ര ചെയ്തത്. ഇവര്‍ ഉള്‍പ്പെടെ ആറുപേരാണ് പത്തനംതിട്ട സ്വദേശികളായി ഈ വിമാനത്തില്‍ ഉണ്ടായിരുന്നത്.
മേയ് എട്ടിന് പുലര്‍ച്ചെ ജില്ലയില്‍ എത്തിയ വായ്‌പൂര്‍ സ്വദേശിനി ഉള്‍പ്പെടെ നാലുപേരെ റാന്നി ഗേറ്റ് റേ റസിഡന്‍സി കൊവിഡ് കെയര്‍ സെൻ്ററിലാണ് പാര്‍പ്പിച്ചിരുന്നത്.
ഇതര സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 1088 പേരും വിദേശത്തുനിന്നും തിരിച്ചെത്തിയ 98 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തുന്നവരെ താമസിപ്പിക്കുന്നതിന് 51 കെയര്‍ സെൻ്ററുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. ഇവയില്‍ നിലവില്‍ ആകെ 256 പേരെ താമസിപ്പിച്ചിട്ടുണ്ട്.