പത്തനംതിട്ട: ജില്ലയില്‍ ഒരാൾക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കലക്‌ടർ പി.ബി.നൂഹ്. ഇദ്ദേഹത്തിന്‍റെ റൂട്ട് മാപ്പ് പുറത്തിറക്കിയിട്ടുണ്ട്. നിലവില്‍ ഒമ്പത് പേർ രോഗം ബാധിച്ച് ആശുപത്രിയിൽ ചികിത്സയിലാണ്. വിവിധ ആശുപത്രികളിലായി 16 പേർ നിരീക്ഷണത്തിലാണ്.
പത്തനംതിട്ടയില്‍ ഒരാൾക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - ലോക് ഡൗൺ ലംഘനം
നിലവില്‍ ഒമ്പത് പേർ രോഗം ബാധിച്ച് ചികിത്സയിലാണ്
പുതിയതായി രണ്ട് പേരെ കൂടി ഐസൊലേഷനില്‍ പ്രവേശിപ്പിച്ചതായും ജില്ലാ കലക്ടര്‍ വ്യക്തമാക്കി. 132 പേര്‍ ആശുപത്രി വിട്ടു. 103 പ്രൈമറി കോണ്‍ടാക്‌ടുകളും 125 സെക്കന്‍ഡറി കോണ്‍ടാക്‌ടുകളും വിദേശത്ത് നിന്നും തിരിച്ചെത്തിയ 1,416 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 4,583 പേരും വീടുകളില്‍ നിരീക്ഷണത്തിലാണ്. 520 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. അതേസമയം ലോക് ഡൗൺ ലംഘനത്തിന് ശനിയാഴ്‌ച ഉച്ച മുതല്‍ ഞായറാഴ്‌ച ഉച്ചയ്ക്ക് രണ്ട് വരെ 257 കേസുകള്‍ രജിസ്റ്റർ ചെയ്‌തു. 216 വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്‌തിട്ടുണ്ട്.