കേരളം

kerala

ETV Bharat / state

കഞ്ചാവ് വിൽപനയ്ക്കിടെ പശ്ചിമ ബംഗാൾ സ്വദേശി പിടിയിൽ - പത്തനംതിട്ട ആത്മാവ്കവല ഇളപ്പ് കഞ്ചാവ് വാർത്ത

തിങ്കളാഴ്‌ച (14.03.22) വൈകിട്ട് കോയിപ്രം ആത്മാവ്കവലയ്ക്ക് സമീപം ഇളപ്പ് എന്ന സ്ഥലത്തുവച്ചാണ് പ്രതി പിടിയിലായത്.

West Bengal native arrested for selling cannabis  one arrested for selling cannabis Koipram  Pathanamthitta Koipram police  കഞ്ചാവ് വിൽപനയ്ക്കിടെ പശ്ചിമ ബംഗാൾ സ്വദേശി പിടിയിൽ  ജെയ്പാൽഗുരി വിവേകാനന്ദ അലിപ്പൂർ ദുവർ ആനന്ദകർമ്മകർ  പശ്ചിമ ബംഗാൾ സ്വദേശി കോയിപ്രം പൊലീസ് പിടിയിൽ  പത്തനംതിട്ട ആത്മാവ്കവല ഇളപ്പ് കഞ്ചാവ് വാർത്ത  Pathanamthitta Koipram ganja news
കഞ്ചാവ് വിൽപനയ്ക്കിടെ പശ്ചിമ ബംഗാൾ സ്വദേശി പിടിയിൽ

By

Published : Mar 15, 2022, 10:09 PM IST

പത്തനംതിട്ട :കഞ്ചാവ് വില്‍പ്പന നടത്തിവന്ന പശ്ചിമ ബംഗാൾ സ്വദേശിയെ കോയിപ്രം പൊലീസ് പിടികൂടി. പശ്ചിമ ബംഗാൾ ജെയ്‌പാൽഗുരി സ്വദേശി ആനന്ദകർമ്മകർ ആണ് (41) അറസ്റ്റിലായത്. ഇയാളിൽ നിന്നും 24.63 ഗ്രാം കഞ്ചാവ് കോയിപ്രം പൊലീസ് ഇൻസ്‌പെക്‌ടർ വി.സജീഷ് കുമാറിന്‍റെ നേതൃത്വത്തിൽ പിടിച്ചെടുത്തു.

കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. തിങ്കളാഴ്‌ച (14.03.22) വൈകിട്ട് കോയിപ്രം ആത്മാവ്കവലയ്ക്ക് സമീപം ഇളപ്പ് എന്ന സ്ഥലത്തുവച്ചാണ് ഇയാൾ പിടിയിലാകുന്നത്. കുട്ടികൾക്കുൾപ്പെടെ പ്രതി കഞ്ചാവ് കച്ചവടം നടത്തുന്നതായി വിവരം ലഭിച്ചതിനെതുടർന്ന് പൊലീസ് സ്ഥലത്തെത്തി കഞ്ചാവുമായി പ്രതിയെ പിടികൂടുകയായിരുന്നു.

ALSO READ:വിദ്യാർഥിയുടെ ഫോണിലേക്ക് അശ്‌ളീല സന്ദേശങ്ങൾ അയച്ച യുവാവ് അറസ്റ്റിൽ

For All Latest Updates

ABOUT THE AUTHOR

...view details