കേരളം

kerala

ETV Bharat / state

പത്തനംതിട്ടയില്‍ ഓണം - ബക്രീദ് ഖാദി മേള തുടങ്ങി - പത്തനംതിട്ട വാര്‍ത്തകള്‍

ഓഗസ്റ്റ് 30 വരെ നടക്കുന്ന മേളയില്‍ 30 ശതമാനം വരെ ഗവണ്‍മെന്‍റ് റിബേറ്റോടു കൂടി വിവിധയിനം ഖാദി തുണിത്തരങ്ങള്‍ ലഭിക്കും.

Onam-Bakreed Khadi Mela  Pathanamthitta news  khadi news  പത്തനംതിട്ട വാര്‍ത്തകള്‍  ഓണം-ബക്രീദ് ഖാദി മേള
പത്തനംതിട്ടയില്‍ ഓണം-ബക്രീദ് ഖാദി മേള തുടങ്ങി

By

Published : Jul 28, 2020, 10:44 PM IST

പത്തനംതിട്ട:കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന്‍റെ ആഭിമുഖ്യത്തില്‍ ജില്ലയില്‍ ഓണം -ബക്രീദ് ഖാദി മേള തുടങ്ങി. ഇലന്തൂര്‍ ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫിസ് അങ്കണത്തില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അന്നപൂര്‍ണാദേവി മേളയുടെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു. ഓഗസ്റ്റ് 30 വരെ നടക്കുന്ന മേളയില്‍ 30 ശതമാനം വരെ ഗവണ്‍മെന്‍റ് റിബേറ്റോടു കൂടി വിവിധയിനം ഖാദി തുണിത്തരങ്ങള്‍ ലഭിക്കും. ഇലന്തൂരില്‍ തന്നെ ഉത്പാദിപ്പിക്കുന്ന നല്ലെണ്ണ, ബാര്‍സോപ്പ്, തേന്‍ എന്നിവയും മേളയില്‍ ലഭ്യമാണ്.

ABOUT THE AUTHOR

...view details