കേരളം

kerala

ETV Bharat / state

ലോക തണീർത്തട ദിനത്തില്‍ സെമിനാർ സംഘടിപ്പിച്ച് കോന്നി ഗ്രാമപഞ്ചായത്ത് - weather

കാലാവസ്ഥ വ്യതിയാനം ജീവജാലങ്ങളുടെ നിലനില്‍പ്പിന് ഭീഷണിയാകുന്ന കാലഘട്ടത്തില്‍ തണീര്‍ത്തടങ്ങളും നീരൊഴുക്കുകളും ജലസ്രോതസുകളും സംരക്ഷിക്കപ്പെടണമെന്ന സന്ദേശം ഉള്‍ക്കൊണ്ടാണ് സെമിനാറും ഡോക്യുമെന്‍ററി പ്രദര്‍ശനവും സംഘടിപ്പിച്ചത്.

By

Published : Feb 6, 2020, 2:37 AM IST

പത്തനംതിട്ട: കോന്നി ഗ്രാമ പഞ്ചായത്തിന്‍റെ നേതൃത്വത്തില്‍ ഹരിത കേരളം മിഷൻ, ജൈവ വൈവിധ്യം ബോർഡ് എന്നിവരുടെ സഹകരണത്തോടെ ലോക തണീർത്തട ദിനത്തോട് അനുബന്ധിച്ച് ജലം ജീവനാണ് എന്ന വിഷയത്തെ ആസ്പദമാക്കി സെമിനാറും ഡോക്യുമെന്‍ററി പ്രദര്‍ശനവും നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എം. രജനി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ് പ്രവീണ്‍ പ്ലാവിളയില്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഹരിത കേരളം മിഷന്‍ ജില്ലാ കോ- ഓര്‍ഡിനേറ്റര്‍ ആര്‍.രാജേഷ്, ജൈവ വൈവിധ്യ ബോര്‍ഡ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ മാത്യു.എം തോമസ് എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തി.
കാലാവസ്ഥ വ്യതിയാനം ജീവജാലങ്ങളുടെ നിലനില്‍പ്പിന് ഭീഷണിയാകുന്ന കാലഘട്ടത്തില്‍ തണീര്‍ത്തടങ്ങളും നീരൊഴുക്കുകളും ജലസ്രോതസുകളും സംരക്ഷിക്കപ്പെടണമെന്ന സന്ദേശം ഉള്‍ക്കൊണ്ടാണ് സെമിനാറും ഡോക്യുമെന്‍ററി പ്രദര്‍ശനവും സംഘടിപ്പിച്ചത്. ആവാസ വ്യവസ്ഥയുടെ സന്തുലിതാവസ്ഥ നിലനിര്‍ത്തേണ്ടതും തണീര്‍ത്തടങ്ങള്‍ സംരക്ഷിക്കേണ്ടതും സമൂഹത്തിന്‍റെ കൂടി ഉത്തരവാദിത്വമാണെന്നും ജലം ജീവന്‍റെ നിലനില്‍പ്പിന് അത്യന്താപേക്ഷിതമാണെന്നുള്ള വിഷയത്തില്‍ സെമിനാറും നടന്നു. സുരേഷ് ഇളമണ്‍ തയ്യാറാക്കിയ ജൈവ വൈവിധ്യ ബോര്‍ഡിന്‍റെ വെറ്റ് ലാന്‍ഡ് ഓഫ് കേരള എന്ന ഡോക്യുമെന്‍ററി പ്രദര്‍ശനവും നടന്നു. കോന്നി ഗവണ്‍മെന്‍റ് ഹയര്‍ സെക്കൻഡറി സ്‌കൂളിലെ സ്റ്റുഡന്‍റസ് പൊലീസ് കേഡറ്റ്, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് അംഗങ്ങള്‍ എന്നിവര്‍ക്കായിട്ടാണ് സെമിനാറും ഡോക്യുമെന്‍ററിയും നടത്തിയത്. ജൈവ വൈവിദ്യ സംരക്ഷണ സമിതി അംഗം ചിറ്റാര്‍ ആനന്ദന്‍ വിഷയാവതരണം നടത്തി. ദീനാമ്മ റോയി, അനിസാബു, എന്‍.എന്‍ രാജപ്പന്‍, തുളസി മോഹന്‍, ഓമന തങ്കച്ചന്‍, മാത്യു പറപ്പള്ളില്‍, ലീലാമണി ടീച്ചര്‍, ലിസി സാം, പി.കെ.രവി, പി.രല്ലു, തോമസ് കാലായില്‍, ബിന്ദു ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു.

ABOUT THE AUTHOR

...view details