പത്തനംതിട്ട : പത്തനംതിട്ട ഓമല്ലൂര്‍ സ്വദേശിനിയായ പൊടിപെണ്ണ് എന്ന എണ്‍പതുകാരിയാണ് മക്കള്‍ സംരക്ഷിക്കാത്തതിനാല്‍ ദുരിത ജീവിതം നയിക്കുന്നത്. ഇരുപത്തഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭര്‍ത്താവ് അയ്യപ്പന്‍ മരിച്ചതിന് ശേഷം ഇവര്‍ ഒറ്റയ്ക്കാണ് താമസം. ഇവരുടെ നാല് ആണ്‍ മക്കള്‍ പരിസരത്ത് തന്നെ താമസിക്കുന്നുണ്ടെങ്കിലും ആരും ഈ അമ്മയെ സംരക്ഷിക്കാന്‍ തയ്യാറല്ല. ഷീറ്റുകള്‍ കൊണ്ട് മറച്ചുകെട്ടിയ വീഴാറായ ഷെഡ്ഡിലാണ് വര്‍ഷങ്ങളായി ഇവർ താമസിക്കുന്നത്. ഓമല്ലൂർ ഗവൺമെന്‍റ് ആശുപത്രിയിലെ പാലിയേറ്റീവ് വിഭാഗം പ്രവര്‍ത്തകര്‍ എത്തി പരിചരണം നല്‍കുന്നത് മാത്രമാണ് ശാരീരിക മാനസീക അസ്വസ്ഥതകള്‍ നേരിടുന്ന അമ്മയ്ക്ക് ഏക ആശ്വാസം.
അമ്മയാണ് മറക്കരുത്: മരണം മുന്നില്‍ കണ്ട് മക്കൾ ഉപേക്ഷിച്ച വൃദ്ധ - വയോധിക
മക്കള്‍ ഉപേക്ഷിച്ച പത്തനംതിട്ട ഓമല്ലൂർ സ്വദേശിനിയായ വൃദ്ധ ശാരീരിക അവശതകളാല്‍ ദുരിതം പേറുന്നു
അമ്മയാണ് ഓര്‍ക്കുക : ചോര്‍ന്നൊലിക്കുന്ന ഷെഡ്ഡില്‍ നിരാലംബയായി വയോധിക
അമ്മയെ സംരക്ഷിക്കാന്‍ തയ്യാറാകണമെന്നാവശ്യപ്പെട്ട് സന്നദ്ധപ്രവര്‍ത്തകര്‍ പലതവണ മക്കളെ സമീപിച്ചെങ്കിലും അനുകൂലമായ മറുപടി ഇവരുടെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല.
Last Updated : May 3, 2019, 12:11 AM IST