പത്തനംതിട്ട: മദ്യലഹരിയിൽ വൃദ്ധയെ മർദിച്ചവശയാക്കിയ കൊച്ചുമകനെ പൊലീസ് അറസ്റ്റ് ചെയ്തു. ഏഴംകുളം കൈതപ്പറമ്പ് പുത്തൻവീട്ടിൽ എബിൻ മാത്യു(31) ആണ് പൊലീസ് പിടിയിലായത്. അടൂർ ഡിവൈഎസ്‌പിയുടെ നിർദേശ പ്രകാരം ഏനാത്ത് പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. തൊണ്ണൂറ്റിയെട്ട് വയസുള്ള ശോശാമ്മയെയാണ് വീടിനുള്ളിൽ ക്രൂര മർദനത്തിനിരയായത്. കട്ടിലിലിരിക്കുന്ന ശോശാമ്മയെ എബിൻ മർദിക്കുന്നതിന്‍റെയും അസഭ്യം പറയുന്നതിന്‍റെയും ദൃശ്യങ്ങൾ സഹോദരി മൊബൈലിൽ പകർത്തുകയായിരുന്നു.
പത്തനംതിട്ടയില്‍ 98കാരിയെ ക്രൂരമായി മര്‍ദിച്ച് ചെറുമകന്‍,ദൃശ്യം പുറത്ത് - enathu police
പത്തനംതിട്ടയിലാണ് മനുഷ്യമനസ്സാക്ഷി മരവിക്കുന്ന സംഭവം. ശോശാമ്മയുടെ സഹോദരന്റെ കൊച്ചുമകനാണ് എബിൻ.
Also Read:പ്രസവം ഉള്‍വനത്തില്‍; അമ്മക്കും കുഞ്ഞിനും കരുതലുമായി മെഡിക്കല്‍ സംഘം
ടാപ്പിങ് തൊഴിലാളിയായ എബിനും ശോശാമ്മയും എബിന്‍റെ സഹോദരിയും ഇവരുടെ കുട്ടികളുമാണ് വീട്ടിൽ താമസിക്കുന്നത്. മദ്യപിച്ചെത്തിയ എബിൻ ശോശാമ്മയോട് പണം ആവശ്യപ്പെട്ടു. ഇതേചൊല്ലിയുള്ള തർക്കമാണ് മർദനത്തിൽ കലാശിച്ചത്. രണ്ടുദിവസം മുൻപ് നടന്ന മർദനത്തിന്‍റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് ഇയാൾ അറസ്റ്റിലാകുന്നത്. ശോശാമ്മയുടെ സഹോദരന്റെ കൊച്ചുമകനാണ് എബിൻ. സംഭവത്തിൽ വനിത കമ്മിഷൻ വയോജന നിയമപ്രകാരം സ്വമേധയാ കേസെടുത്തിട്ടുണ്ട്.