വള്ളംകുളത്ത് വോട്ട് ചെയ്യാനെത്തിയ വയോധികന്‍ കുഴഞ്ഞ് വീണ് മരിച്ചു - ഗോപിനാഥ കുറുപ്പ്
വള്ളംകുളം തെങ്ങുംതറ വീട്ടിൽ ഗോപിനാഥ കുറുപ്പ് (65) ആണ് മരിച്ചത്. വള്ളംകുളം ഗവ.യുപി സ്കൂളിലെ 83-ാം നമ്പർ ബൂത്തിൽ വോട്ട് ചെയ്യുവാൻ ക്യൂ നിൽക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു.
വള്ളംകുളത്ത് വോട്ട് ചെയ്യാനെത്തിയ വയോധികന്‍ കുഴഞ്ഞ് വീണ് മരിച്ചു
പത്തനംതിട്ട: ആറന്മുള നിയോജക മണ്ഡലത്തിൽ ഉൾപ്പെടുന്ന വള്ളംകുളത്ത് വോട്ട് ചെയ്യാനെത്തിയ വയോധികൻ കുഴഞ്ഞു വീണ് മരിച്ചു. വള്ളംകുളം തെങ്ങും തറ വീട്ടിൽ ഗോപിനാഥ കുറുപ്പ് (65) ആണ് മരിച്ചത്. വള്ളംകുളം ഗവ.യുപി സ്കൂളിലെ 83-ാം നമ്പർ ബൂത്തിൽ വോട്ട് ചെയ്യുവാൻ ക്യൂ നിൽക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.