കേരളം

kerala

ETV Bharat / state

ട്യൂഷന് വീട്ടിലെത്തിയ 10 വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു; 72കാരന്‍ അറസ്റ്റില്‍ - ra[pe case old man arrest latest

ചെറുമകളുടെ അടുത്ത് ട്യൂഷനായെത്തിയ ബാലികയെയാണ് ഇയാള്‍ പീഡിപ്പിച്ചത്

പത്തനംതിട്ട പോക്‌സോ കേസ്  10 വയസുകാരിയെ പീഡിപ്പിച്ചു  പീഡനം വയോധികന്‍ അറസ്റ്റ്  വെച്ചൂച്ചിറ വയോധികന്‍ പോക്‌സോ കേസ് അറസ്റ്റ്  pathanamthitta pocso case latest  ra[pe case old man arrest latest  10 year old girl raped in pathanamthitta
ട്യൂഷന് വീട്ടിലെത്തിയ 10 വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു; 72കാരന്‍ അറസ്റ്റില്‍

By

Published : Mar 28, 2022, 9:43 AM IST

പത്തനംതിട്ട: പത്തു വയസുകാരിയെ ഒരു വർഷത്തോളം ലൈംഗികമായി പീഡിപ്പിച്ച 72കാരന്‍ അറസ്റ്റില്‍. വെച്ചൂച്ചിറ ചേത്തക്കൽ സ്വദേശി സൈമണാണ് അറസ്റ്റിലായത്. ഇയാളുടെ വീട്ടിൽ ട്യൂഷനായെത്തിയ ബാലികയെയാണ് കഴിഞ്ഞ ഒരു വർഷത്തോളമായി പലവട്ടം ഇയാള്‍ പീഡിപ്പിച്ചത്.

പീഡന വിവരം ആരോടും പറയരുതെന്ന് ഇയാള്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു. 25ന് ചൈൽഡ്‌ലൈനിൽ നിന്നും ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിൽ വെച്ചൂച്ചിറ പൊലീസ് കുട്ടിയുടെ വീട്ടിലെത്തി, വിശദമായ മൊഴി രേഖപ്പെടുത്തി. തുടർന്ന് കേസ് രജിസ്റ്റർ ചെയ്‌ത് അന്വേഷണം ആരംഭിയ്ക്കുകയായിരുന്നു.

പോക്സോ നിയമപ്രകാരം എടുത്ത കേസിൽ പ്രതിയെ വീട്ടിൽ നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. തുടർന്ന് വിശദമായ ചോദ്യംചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു.

Also read:മൂലമറ്റം വെടിവെപ്പ്: പ്രദീപിന്‍റെ നില ഗുരുതരം, വെടിയേറ്റത് കരളില്‍, ഫിലിപ്പ് മാർട്ടിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി

ABOUT THE AUTHOR

...view details