പത്തനംതിട്ട: കഴിഞ്ഞ വർഷം ഒക്ടോബർ രണ്ടിന് പന്തളത്തു നടന്ന നാമജപഘോഷയാത്രയുടെ വാർഷികദിനം അയ്യപ്പധർമ്മസംരക്ഷണ ദിനമായി ആചരിക്കാനൊരുങ്ങി ക്ഷേത്രാചാരസംരക്ഷണസമിതി.ഇതിന്‍റെ ഭാഗമായി ഈ മാസം 30-ന് വൈകിട്ട് മൂന്നുമണിക്ക് പന്തളം വലിയകോയിക്കൽ ക്ഷേത്രാങ്കണത്തിൽ ശരണമന്ത്രത്തിന്‍റെ ശക്തിയും മഹത്വവും എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും.
ഒക്ടോബർ രണ്ട് അയ്യപ്പധർമ്മ സംരക്ഷണദിനമായി ആചരിക്കും - ഒക്ടോബർ രണ്ട് അയ്യപ്പധർമ്മ സംരക്ഷണദിനമായി ആചരിക്കും
നാമജപഘോഷയാത്രയുടെ വാർഷികദിനം ക്ഷേത്രാചാരസംരക്ഷണസമിതി അയ്യപ്പധർമ്മസംരക്ഷണ ദിനമായി ആചരിക്കുന്നു
ayyappa dharma care day
ഒക്ടോബർ ഒന്നിന് വൈകീട്ട് മൂന്നിന് ഗുരുസ്വാമി സംഗമം, ഒക്ടോബർ രണ്ടിന് മൂന്നുമണിക്ക് പന്തളം കൊട്ടാരമുറ്റത്ത് അയ്യപ്പഭക്തസംഗമം എന്നിവ നടത്തും. ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിലാണ് ഒക്ടോബർ രണ്ടിന് പന്തളത്ത് നാമജപഘോഷയാത്രയ്ക്ക് തുടക്കമിട്ടത്.