കേരളം

kerala

ETV Bharat / state

കന്യാസ്ത്രീ മഠത്തിലെ കിണറ്റിൽ വിദ്യാർഥി മരിച്ച നിലയിൽ - കന്യാസ്ത്രീ മഠത്തിൽ വിദ്യാർഥി മരിച്ച നിലയിൽ

വ്യാഴാഴ്ച രാവിലെ ഏകദേശം പതിനൊന്നരയോടെ ദിവ്യ കിണറ്റിൽ ചാടുകയായിരുന്നുവെന്ന് മറ്റ് കന്യാസ്ത്രീകൾ മൊഴി നൽകി.

nun died in pathanamthitta  കന്യാസ്ത്രീ മഠത്തിൽ വിദ്യാർഥി മരിച്ച നിലയിൽ  വിദ്യാർഥിയെ മരിച്ചനിലയിൽ കണ്ടെത്തി
വിദ്യാർഥി

By

Published : May 7, 2020, 5:12 PM IST

പത്തനംതിട്ട: കന്യാസ്ത്രീ മഠത്തിലെ സന്യാസിനി വിദ്യാർഥിയെ മരിച്ചനിലയിൽ കണ്ടെത്തി. കിണറിനുള്ളിൽ നിന്നാണ് മൃതദേഹം കണ്ടെടുത്തത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷം കൂടുതൽ വിവരങ്ങൾ ലഭ്യമാകുമെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം പുഷ്‌പഗിരി മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

മലങ്കര കത്തോലിക്ക സഭയുടെ അധീനതയിലുള്ള തിരുവല്ല പാലിയേക്കര ബസീലിയൻ സിസ്റ്റേഴ്സ് മഠത്തിലെ അഞ്ചാം വർഷ വിദ്യാർഥി ദിവ്യ (21) യാണ് മരിച്ചത്. ചുങ്കപ്പാറ പള്ളിക്കപ്പറമ്പിൽ ജോൺ ഫിലിപ്പോസ് - കൊച്ചുമോൾ ദമ്പതികളുടെ മകളാണ്. വ്യാഴാഴ്ച രാവിലെ പതിനൊന്നരയോടെ ദിവ്യ കിണറ്റിൽ ചാടുകയായിരുന്നുവെന്ന് മറ്റ് കന്യാസ്ത്രീകൾ മൊഴി നൽകി. തുടർന്ന് ഫയർഫോഴ്‌സ് സംഘമെത്തി മൃതദേഹം പുറത്തെടുക്കുകയായിരുന്നു. പ്ലസ് ടു വിദ്യാഭ്യാസത്തിന് ശേഷം കഴിഞ്ഞ അഞ്ച് വർഷമായി മഠത്തിൽ സന്യാസിനി പഠനത്തിലായിരുന്നു ദിവ്യ.

ABOUT THE AUTHOR

...view details