കേരളം

kerala

ETV Bharat / state

ശബരിമലയിൽ നിറപുത്തിരി ചടങ്ങുകൾ നടന്നു - കണ്ഠരര് രാജീവര്

കളഭാഭിഷേകം, പുഷ്‌പാഭിഷേകം, പടിപൂജ എന്നിവയ്ക്കു ശേഷം രാത്രി 10 ന് നട അടയ്ക്കും.

ശബരിമലയിൽ നിറപുത്തിരി ചടങ്ങുകൾ നടന്നു

By

Published : Aug 7, 2019, 8:42 AM IST

Updated : Aug 7, 2019, 9:31 AM IST

പത്തനംതിട്ട : കാർഷിക സമൃദ്ധിക്കായുള്ള ശബരിമല നിറപുത്തിരി ചടങ്ങുകൾ നടന്നു. തന്ത്രി കണ്ഠരര് രാജീവരരുടെയും മേൽശാന്തി വിഎൻ വാസുദേവൻ നമ്പൂതിരിയുടെയും കാർമ്മികത്വത്തിൽ പുലർച്ചെ 5:45 നും 6.15 നും മദ്ധ്യേയുള്ള മുഹൂർത്തത്തിലായിരുന്നു ചടങ്ങുകൾ. കൊടിമരച്ചുവട്ടിൽ സമർപ്പിച്ച നെൽ കറ്റകൾ തീർത്ഥം തളിച്ച് ശുദ്ധമാക്കിയ ശേഷം കിഴക്കെ മണ്ഡപത്തിലെത്തിച്ച് ലക്ഷ്‌മി പൂജ നടത്തി. തുടർന്ന് മേൽശാന്തിയും പരികർമ്മികളും ചേർന്ന് കറ്റകൾ ശിരസിലേറ്റി പ്രദക്ഷിണം വച്ച് ശ്രീകോവിലിനുള്ളിൽ എത്തിച്ചു.

ശബരിമലയിൽ നിറപുത്തിരി ചടങ്ങുകൾ നടന്നു

കറ്റകൾ അയ്യപ്പ വിഗ്രഹത്തിന് ചുറ്റും വച്ച് ദേവ ചൈതന്യം ആവാഹിച്ച് ആരതി ഉഴിഞ്ഞ ശേഷം പുന്നെല്ലിൽ കുത്തിയെടുത്ത അവലും മലരും അയ്യപ്പന് നേദിച്ചു. ചൈതന്യം നിറഞ്ഞ നെൽക്കതിരുകൾ തന്ത്രിയും മേൽശാന്തിയും ഭക്തർക്ക് പ്രസാദമായി നല്‌കി. കൊല്ലങ്കോട്, അച്ചൻകോവിൽ എന്നിവിടങ്ങളിലെ പാടങ്ങളിൽ നിന്ന് കൊയ്തെടുത്ത നെൽക്കതിരുകളാണ് നിറപുത്തിരി ചടങ്ങിനായി ഉപയോഗിച്ചത്. കളഭാഭിഷേകം, പുഷ്‌പാഭിഷേകം, പടിപൂജ എന്നിവയ്ക്കു ശേഷം രാത്രി 10 ന് നട അടയ്ക്കും.

Last Updated : Aug 7, 2019, 9:31 AM IST

ABOUT THE AUTHOR

...view details