പത്തനംതിട്ട: കഴിഞ്ഞ ദിവസങ്ങളിൽ പെയ്‌ത കനത്ത മഴയിൽ ഇടിഞ്ഞുതാണ നിലയ്ക്കല്‍- പമ്പ റോഡിലെ ചാലക്കയത്തിനും അട്ടത്തോടിനും ഇടയിലുള്ള പ്ലാന്തോട്ടില്‍ റോഡ് ജില്ലാ കലക്‌ടർ സന്ദര്‍ശിച്ചു. ജില്ലാ കലക്‌ടർ പി.ബി.നൂഹിനൊപ്പം പൊതുമരാമത്ത് വിഭാഗം ചീഫ് എഞ്ചിനീയറുടെ നേതൃത്വത്തിലുള്ള സംഘവും നാറ്റ്പാക്കിന്‍റെ സംഘവും സ്ഥിതിഗതികള്‍ വിലയിരുത്തി.
കനത്ത മഴയിൽ ഇടിഞ്ഞുതാണ നിലയ്ക്കല്‍-പമ്പ റോഡ് ജില്ലാ കലക്‌ടറും സംഘവും സന്ദർശിച്ചു - attathode
60 മീറ്ററോളം റോഡ് ഇടിഞ്ഞുതാണിട്ടുണ്ട്. ജില്ലാ കലക്‌ടര്‍ക്കൊപ്പം പൊതുമരാമത്ത് വിഭാഗം ചീഫ് എഞ്ചിനീയറുടെ നേതൃത്വത്തിലുള്ള സംഘവും നാറ്റ്പാക്കിന്‍റെ സംഘവും സ്ഥിതിഗതികള്‍ വിലയിരുത്തി
നിലയ്ക്കല്‍- പമ്പ റോഡ് ജില്ലാ കലക്‌ടറും സംഘവും സന്ദർശിച്ചു
60 മീറ്ററോളം റോഡ് ഇടിഞ്ഞുതാണു. കൂടാതെ, റോഡിന് കുറുകെ ഒന്നര അടിയോളം താഴ്ന്നിറങ്ങിയിട്ടുമുണ്ട്. ദേവസ്വം മന്ത്രിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം ചേർന്ന യോഗത്തില്‍ നിന്നുള്ള നിർദേശപ്രകാരമാണ് ജില്ലാ കലക്‌ടറും സംഘവും സ്ഥലം സന്ദര്‍ശിച്ചത്.
Last Updated : Aug 12, 2020, 12:25 PM IST