കേരളം

kerala

ETV Bharat / state

ശബരിമല മകരവിളക്ക്; സുരക്ഷ ഒരുക്കാന്‍ 1,397 പൊലീസുകാർ - ക്വിക്ക് റെസ്‌പോണ്‍സ്

ക്ഷേത്രനട തുറന്ന തിങ്കളാഴ്‌ച സ്പെഷ്യൽ ഓഫീസർ എസ് സുജിത്ത് ദാസിന്‍റെ നേതൃത്വത്തിൽ പുതിയ ബാച്ച് ചുമതലയേറ്റു.

ശബരിമല മകരവിളക്ക്  ശബരിമല സുരക്ഷ  സ്പെഷ്യൽ ഓഫീസർ എസ് സുജിത്ത് ദാസ്  ഡിവൈഎസ്‌പി ശ്രീരാമ  ക്വിക്ക് റെസ്‌പോണ്‍സ്  sabarimala police batch
ശബരിമല മകരവിളക്ക്; സുരക്ഷ ഒരുക്കാന്‍ 1,397 പൊലീസുകാർ

By

Published : Dec 31, 2019, 1:57 PM IST

ശബരിമല:മകരവിളക്ക് കാലത്ത് ശബരിമലയിൽ സുരക്ഷ ഒരുക്കുന്നത് 1,397 പൊലീസുകാർ. ക്ഷേത്രനട തുറന്ന തിങ്കളാഴ്‌ച സ്പെഷ്യൽ ഓഫീസർ എസ് സുജിത്ത് ദാസിന്‍റെ നേതൃത്വത്തിൽ പുതിയ ബാച്ച് ചുമതലയേറ്റു. മണ്ഡലക്കാലത്തുണ്ടായ അഭൂതപൂര്‍വമായ തിരക്കിനെ തുടര്‍ന്നാണ് മകരവിളക്ക് തീര്‍ത്ഥാടനകാലത്ത് കൂടുതല്‍ സേനയെ വിന്യസിക്കുന്നത്. ഉദ്യോഗസ്ഥരുള്‍പ്പെടെ നിലവില്‍ മൊത്തം 1,875 പൊലീസുകാര്‍ ശബരിമലയിലുണ്ട്. ക്വിക്ക് റെസ്‌പോണ്‍സ് ടീം, ബോംബ് സ്‌ക്വാഡ്, ടെലി കമ്യൂണിക്കേഷന്‍സ് തുടങ്ങിയ വിഭാഗങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. തിരുമുറ്റത്ത് കൊടിമരം ഡെല്‍റ്റയില്‍ ഡിവൈഎസ്‌പി ശ്രീരാമയുടെ നേതൃത്വത്തില്‍ 108ഉം സോപാനത്ത് ഡിവൈഎസ്‌പി കെ.എല്‍.രാധാകൃഷ്‌ണന്‍റെ നേതൃത്വത്തില്‍ 104ഉം പൊലീസുകാരെയാണ് നിയോഗിച്ചിട്ടുള്ളത്.

ABOUT THE AUTHOR

...view details