കേരളം

kerala

ETV Bharat / state

അതിജീവനത്തിന് പുത്തൻ പരീക്ഷണങ്ങളുമായി ആറൻമുള കണ്ണാടി - അതിജീവനത്തിനായി ആറൻമുള കണ്ണാടിയിൽ പുത്തൻ പരീക്ഷണങ്ങൾ

തിരുവോണത്തോണിയുടെ മാതൃകയിൽ ആറൻമുള കണ്ണാടികൾ നിർമ്മിച്ച് തിരിച്ചുവരവിന്‍റെ പാത ഒരുക്കുകയാണിവര്‍.

ആറൻമുള കണ്ണാടി

By

Published : Sep 11, 2019, 2:36 AM IST

Updated : Sep 11, 2019, 4:27 AM IST

പത്തനംതിട്ട: ഈ ഓണനാളുകളിൽ ആറൻമുളയിലെ കണ്ണാടി യൂണിറ്റുകളിൽ അതിജീവനത്തിന്‍റെയും ഉപജീവനത്തിന്‍റെയും പുതിയ തീച്ചൂളകൾ ഉയരുകയാണ്. കഴിഞ്ഞ വർഷത്തെ പ്രളയത്തിൽ മുഖം നഷ്‌ടപ്പെട്ട കണ്ണാടി യൂണിറ്റുകൾ തിരിച്ചുവരവിന്‍റെ ഓണക്കാലത്തിനായി കണ്ണാടിയിൽ പുതിയ ജീവിതം കൊത്തുന്നു. കണ്ണാടി നിർമ്മാണത്തിനുള്ള അച്ചുകൾ, മണ്ണ്, കരുക്കൾ, ലോഹക്കൂട്ടുകൾ തുടങ്ങി ലക്ഷങ്ങളുടെ നഷ്‌ടങ്ങൾ കഴിഞ്ഞ പ്രളയത്തിൽ ഇവർക്കുണ്ടായി. പ്രളയത്തെ തുടർന്ന് മാസങ്ങളോളം വരുമാനമില്ലാതിരുന്ന ഇവർ അതിജീവനത്തിനായി ആറൻമുള കണ്ണാടിയിൽ പുതിയ പരീക്ഷണങ്ങൾ നടത്തുകയാണ്.

അതിജീവനത്തിന് പുത്തൻ പരീക്ഷണങ്ങളുമായി ആറൻമുള കണ്ണാടി

ഒരു മാസത്തിലധികമായി ഇവർ തിരുവോണത്തോണിയുടെ മാതൃകയിൽ ആറൻമുള കണ്ണാടികൾ നിർമ്മിച്ച് കൂടുതൽ ആളുകളിലേക്ക് എത്തിക്കാൻ തയ്യാറെടുക്കുകയാണ്. ആറൻമുളയിലെ ഇരുപത്തഞ്ചോളം കണ്ണാടി യൂണിറ്റുകളിൽ ഇതേ അവസ്ഥയാണ്. ഈ വര്‍ഷമുണ്ടായ മഴക്കെടുതി വീണ്ടും പ്രളയഭീതിക്ക് ഇടയാക്കിയെങ്കിലും തെളിഞ്ഞ വന്ന ആകാശം ഇവർക്ക് സന്തോഷം നൽകുന്നുണ്ട്. ഓണനാളിൽ വീടുകളിലെ അടുപ്പുകൾ പുകയാനും ആറൻമുളയിൽ എത്തുന്നവരെ സ്വീകരിക്കാനുമായി പരമ്പരാഗത വ്യവസായമായ കണ്ണാടി യൂണിറ്റുകളുടെ മുഖം വീണ്ടെടുക്കാൻ പുതുവഴികൾ തേടുകയാണിവർ.

Last Updated : Sep 11, 2019, 4:27 AM IST

ABOUT THE AUTHOR

...view details