പത്തനംതിട്ടയില്‍ 47 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - kerala
283 പേരാണ് ജില്ലയിൽ കൊവിഡ് രോഗികളായിട്ടുള്ളത്. 301 വിവിധ ആശുപത്രികളിൽ ഐസൊലേഷനിലാണ്.
![പത്തനംതിട്ടയില്‍ 47 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു പത്തനംതിട്ട കൊവിഡ് new-covid-19-cases pathanthitta kerala kerala covid updates](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8014163-250-8014163-1594660310000.jpg)
പത്തനംതിട്ടയില്‍ 47 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
പത്തനംതിട്ട: ജില്ലയിൽ തിങ്കളാഴ്ച 47 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ പതിമൂന്ന് പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയില്‍ ഇതുവരെ സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 86 ആയി. 283 പേരാണ് ജില്ലയിൽ കൊവിഡ് രോഗികളായിട്ടുള്ളത്. 301 വിവിധ ആശുപത്രികളിൽ ഐസൊലേഷനിലാണ്. മറ്റ് സംസ്ഥാനങ്ങളിൽ നിന്നും തിരിച്ചെത്തിയ 2419 പേരും വിദേശത്ത് നിന്നും തിരിച്ചെത്തിയ 1745 പേരും നിലവിൽ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്.