പത്തനംതിട്ട: ജില്ലയിൽ പുതിയതായി 13 കണ്ടെയ്ൻമെൻറ് സോണുകൾ കൂടി നിലവിൽ വന്നു .മൂന്നു പേർക്ക് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. എല്ലാവരും സംസ്ഥാനത്തിനു പുറത്തു നിന്ന് വന്നവരാണ്. സമ്പർക്കത്തിലൂടെ പുതിയ കേസ് റിപ്പോർട്ട് ചെയ്തിട്ടില്ല. തിരുവല്ല നഗരസഭയിലെ 14 ,അരുവാപ്പുലം പഞ്ചായത്തിലെ രണ്ട്, കൊടുമൺ പഞ്ചായത്തിലെ 12,13,17 വാർഡുകൾ, നാരങ്ങാനത്തെ വാർഡ് വാർഡ് മൂന്ന്, ചെറുകോലിലെ വാർഡ് 12, മലയാലപ്പുഴയിലെ വാർഡ് ഏഴ്, കടപ്രയിലെ 18,19 വാർഡുകൾ എന്നിവയാണ് പത്തനംതിട്ട ജില്ലയിൽ പുതിയതായി പ്രഖ്യാപിച്ച കണ്ടെയ്മെൻ്റ് സോണുകൾ.
ജില്ലയിൽ പുതിയ കണ്ടെയ്ൻമെൻറ് സോണുകൾ പ്രഖ്യാപിച്ചു - 13 കണ്ടെയ്ൻമെൻറ് സോണുകൾ
13 കണ്ടെയ്ൻമെന്‍റ് സോണുകളാണ് പ്രഖ്യാപിച്ചത്
ജില്ലയിൽ പുതിയ കണ്ടെയ്ൻമെൻറ് സോണുകൾ പ്രഖ്യാപിച്ചു
ഇന്ന് 19 പേർ കൂടി രോഗമുക്തരായി. നിലവിൽ രോഗബാധിതരുടെ എണ്ണം 267 ആണ്. 291 പേർ വിവിധ ആശുപത്രികളിൽ നിരീക്ഷണത്തിലാണ്. മറ്റു സംസ്ഥാനങ്ങളിൽ നിന്നും മടങ്ങിയെത്തിയ 2288 പേരും വിദേശത്തു നിന്നും മടങ്ങിയെത്തിയ 1665 പേരും ഉൾപ്പെടെ 5756 പേർ വീടുകളിൽ നിരീക്ഷണത്തിലാണ്.