പന്തളം നഗരസഭ പിടിച്ചെടുത്ത് എന്‍ഡിഎ - local polls 2020
ഫലം പ്രഖ്യാപിച്ച 30 വാര്‍ഡുകളില്‍ എന്‍ഡിഎ സഖ്യം 17 വാര്‍ഡുകളില്‍ ജയം നേടി.
പത്തനംതിട്ട: പന്തളം നഗരസഭ എല്‍ഡിഎഫില്‍ നിന്നും പിടിച്ചെടുത്ത് എന്‍ഡിഎ. ഫലം പ്രഖ്യാപിച്ച 30 വാര്‍ഡുകളില്‍ എന്‍ഡിഎ സഖ്യം 17 വാര്‍ഡുകളില്‍ ജയം നേടി. എല്‍ഡിഎഫിന് ഏഴും, യുഡിഎഫ് അഞ്ചും സീറ്റുകള്‍ നേടി. ഒരു സ്വതന്ത്രനും ഇവിടെ വിജയിച്ചിട്ടുണ്ട്. ആകെയുള്ള 33 വാര്‍ഡുകളില്‍ മൂന്ന് വാര്‍ഡുകളിലാണ് ഫലം വരാനിരിക്കുന്നത്. ഇതില്‍ രണ്ട് വാര്‍ഡുകളില്‍ എന്‍ഡിഎ മുന്നേറുകയാണ്. അതേസമയം പന്തളത്ത് ഭരണ തുടര്‍ച്ച പ്രതീക്ഷിച്ച എല്‍ഡിഎഫിന് എന്‍ഡിഎ മുന്നേറ്റം വന്‍ തിരിച്ചടിയാണ് സമ്മാനിച്ചിരിക്കുന്നത്.