പത്തനംതിട്ട: പ്രകൃതിയെ സ്നേഹിക്കുന്നവർക്കും സ്നേഹിക്കാത്തവർക്കും പത്തനംതിട്ട പരിയാരത്ത് മധുസൂദനന്റെ വീട്ടിലേക്ക് വരാം. സ്നേഹിക്കുന്നവരാണെങ്കിൽ പ്രകൃതിയോട് കൂടുതൽ അടുക്കുവാനും, സ്നേഹിക്കാത്തവരാണെങ്കിൽ ഇവിടെ കുറച്ച് സമയം ചിലവിട്ട് പ്രകൃതി സ്നേഹിയായി മടങ്ങി പോകാനും സാധിക്കും. പച്ചപ്പ് നിറഞ്ഞ് നിൽക്കുന്ന കാഴ്ചകളും പ്രകൃതിയെ നോവിക്കാതെ പണി കഴിപ്പിച്ച വീടുമാണ് ഇവിടുത്തെ പ്രത്യേകത.
കർഷകർക്കും പ്രകൃതി സ്നേഹികൾക്കും മാതൃകയായി മധുസൂദനൻ
പച്ചപ്പ് നിറഞ്ഞ് നിൽക്കുന്ന ഇവിടുത്തെ കാഴ്ചകളും പ്രകൃതിയെ നോവിക്കാതെ പണി കഴിപ്പിച്ച വീടും ഇവിടുത്തെ പ്രത്യേകതയാണ്.
പച്ചപ്പ് നിറഞ്ഞു നിൽക്കുന്ന ചെറിയ ഫലമരങ്ങൾക്ക് നടുവിലായി പ്രകൃതിയെ നോവിക്കാതെ പണി കഴിപ്പിച്ച വീട്. വീടിന് പിന്നിലായി മീൻ കുളങ്ങൾ, താറാവ് കൂട്ടങ്ങൾ അങ്ങനെ പ്രകൃതിക്കിണങ്ങുന്ന തരത്തിലുള്ള അന്തരീക്ഷം നിറഞ്ഞു നിൽക്കുന്നു. പരമ്പരാഗത വീടുകളിലെ ഒഴിച്ചുകൂടാനാകാത്ത ഇടമാണ് വരാന്തകള്‍. വീടിനു ചുറ്റുമുള്ള വരാന്തയില്‍ നിന്നുള്ള കാഴ്ച ഹൃദ്യമാണ്. പ്രകൃതിയെ ഇത്രയധികം സ്നേഹിക്കുന്ന ഈ കർഷകൻ വീടിനുള്ളിൽ അക്വേറിയങ്ങളും സ്ഥാപിച്ചിട്ടുണ്ട്. ഇവ കൂടാതെ കൃത്രിമായ വെള്ളച്ചാട്ടവും തയ്യാറാക്കിയിട്ടുണ്ട്. സൂര്യപ്രകാശം നേരിട്ട് വീടിനുള്ളിലേക്ക് കടക്കാത്ത വിധത്തിലുള്ള സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. പ്രകൃതിക്ക് കോട്ടം തട്ടാതെ ധാരാളം ഫലവൃക്ഷങ്ങളിലൂടെയും മീൻ കൃഷിയിലൂടെയും ഉപജീവനം കണ്ടെത്തുന്ന മധുസൂദനൻ മറ്റുള്ള കൃഷിക്കാർക്കും ഒരു മാതൃകയാണ്.