പത്തനംതിട്ട:മലയാലപ്പുഴയില്‍കുട്ടികളെ ഉപയോഗിച്ച് ദുര്‍മന്ത്രവാദം നടത്തിയ സ്ത്രീ പിടിയിലായ സംഭവത്തില്‍ ഗുരുതര ആരോപണങ്ങളുമായി നാട്ടുകാര്‍. വാസന്തിയെന്ന ശോഭന (45) പിടിയിലായതിനെ തുടര്‍ന്നാണ് നാട്ടുകാര്‍ രംഗത്തെത്തിയത്. നേരത്തെ ഈ സ്‌ത്രീയോടൊപ്പം രണ്ട് പുരുഷന്മാര്‍ താമസിച്ചിരുന്നെന്നും നിലവില്‍ അവരെക്കുറിച്ച് ഒരു വിവരവുമില്ലാത്തതിനാല്‍ പൊലീസ് അന്വേഷിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.
മലയാലപ്പുഴയില്‍ അറസ്റ്റിലായ ദുര്‍മന്ത്രവാദിനിക്കെതിരെ ആരോപണവുമായി നാട്ടുകാര്‍ 'ഗുണ്ടകള്‍ വടിവാളുമായെത്തി ആക്രമിച്ചു':കാണാതായ പുരുഷന്മാരെ കൊലപ്പെടുത്തി കുഴിച്ചിട്ടിട്ടുണ്ടോ എന്ന് പൊലീസ് അന്വേഷിക്കണം. നേരത്തേ കൗമാരക്കാരികളായ നിരവധി കുട്ടികളെ ഇവിടേയ്ക്ക് എത്തിച്ചിരുന്നു. അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടുണ്ടോ എന്നതും അന്വേഷണത്തില്‍ ഉള്‍പ്പെടുത്തണമെന്നും പ്രദേശവാസികള്‍ പറഞ്ഞു.
READ MORE |എതിര്‍ത്താല്‍ 41-ാം ദിനം മരിക്കും; കുട്ടികളെ ഉപയോഗിച്ച് മന്ത്രവാദം: സ്ത്രീ പിടിയിൽ
മുന്‍പ് പലപ്പോഴായി പ്രതികരിച്ചപ്പോള്‍ ഗുണ്ടകളെ വിട്ട് ആക്രമിക്കാനെത്തി. വടിവാള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങളുമായെത്തി ഭീഷണിപ്പെടുത്തുകയും കൈയേറ്റം ചെയ്യുകയുമുണ്ടായി. പ്രതികരിക്കുന്നവര്‍ക്കെതിരെ അസഭ്യ വര്‍ഷം, പട്ടിയെ വിട്ട് കടിപ്പിക്കുക എന്നതടക്കമുണ്ടായെന്നും ഡിവൈഎഫ്‌ഐ നേതാവ് ആരോപിച്ചു. അതേസമയം, സമൂഹത്തില്‍ നിന്നും കൂടുതല്‍ പ്രതികരണങ്ങള്‍ വരുന്നില്ലെന്നും പൊലീസ് പരാതി കിട്ടിയാല്‍ കണ്ടില്ലെന്ന് നടിക്കാതെ ഉടനടി നടപടി സ്വീകരിക്കണമെന്നും മഹിള മോർച്ച ഭാരവാഹി ആവശ്യപ്പെട്ടു.
'ഉറഞ്ഞുതുള്ളുമ്പോള്‍ അസഭ്യവര്‍ഷം':പരാതി നൽകിയിട്ടും പൊലീസ് നടപടി സ്വീകരിക്കുന്നില്ലെന്ന് ആരോപിച്ച് ഒക്‌ടോബര്‍ 13ന് രാവിലെ നാട്ടുകാരും യുവജന സംഘടനകളും വാസന്തി മഠത്തിന് മുന്‍പില്‍ പ്രതിഷേധിച്ചിരുന്നു. ഇതിന് ശേഷമാണ് പൊലീസ് ഇവര്‍ക്കെതിരെ കേസെടുത്തതും അറസ്റ്റ് ചെയ്‌തതും.
ഡിവൈഎഫ്‌ഐ, മഹിള മോർച്ച എന്നീ സംഘടനകളുടെ പ്രതിഷേധത്തിനിടെ മന്ത്രവാദത്തറ ഉൾപ്പെടെ അടിച്ചുതകർത്തു. ബർമുഡ ധരിച്ച് ദുർമന്ത്രവാദം നടത്തുന്ന വാസന്തിയെന്ന ശോഭന ഉറഞ്ഞുതുള്ളുമ്പോൾ അസഭ്യ വർഷമാണ് പുലമ്പുന്നതെന്ന് നാട്ടുകാർ പറയുന്നു. ദുർമന്ത്രവാദ കേന്ദ്രം നടത്തുന്ന ശോഭനയ്‌ക്ക് പുറമെ സഹായി ഉണ്ണിക്കൃഷ്‌ണനും (35) പൊലീസിന്‍റെ പിടിയിലായിരുന്നു.