പത്തനംതിട്ട: ദേശീയ ദുരന്തനിവാരണ സേനയുടെ (എന്‍ഡിആര്‍എഫ്) ആരക്കോണം നാലാം ബറ്റാലിയന്‍റെ പരിചയപ്പെടുത്തല്‍ പരിപാടി സംഘടിപ്പിക്കുമെന്ന് ജില്ലാ കലക്ടര്‍ പി.ബി നൂഹ് അറിയിച്ചു. ജില്ലയില്‍ ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍ അഞ്ചു മുതല്‍ 16 വരെയാണ് പരിപാടി. ജില്ലയിലെ ദുരന്ത സാധ്യതകള്‍ സംബന്ധിച്ച വിവരങ്ങള്‍ ചര്‍ച്ച ചെയ്യും. ജില്ലയിലെ ദുര്‍ബല പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് വിദ്യാര്‍ഥികളെ ബോധവല്‍ക്കരിക്കും.
ദേശീയ ദുരന്തനിവാരണ സേന സന്ദര്‍ശനം നടത്തും - എന്‍ഡിആര്‍എഫ്
ജില്ലയില്‍ ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍ ഈ മാസം അഞ്ചു മുതല്‍ 16 വരെയാണ് പരിപാടി.
ദേശീയ ദുരന്തനിവാരണ സേന സന്ദര്‍ശനം നടത്തും
ദുരന്തമുണ്ടായാല്‍ അവയെ അഭിമുഖീകരിക്കാന്‍ ജില്ലയിലെ പ്രധാന ആശുപത്രികള്‍ സജ്ജമാണോ എന്നു പരിശോധിക്കും. നിര്‍വഹണ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുക തുടങ്ങിയ പരിപാടികളാണ് പര്യടനത്തിലുള്ളത്. കോഴഞ്ചേരി എല്‍.ആര്‍ തഹസില്‍ദാര്‍ വി.എസ് വിജയകുമാറിനെ നോഡല്‍ ഓഫീസറായും ജില്ലാ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസ് സ്റ്റേഷന്‍ ഓഫീസര്‍ വി. വിനോദ് കുമാറിനെ അസിസ്റ്റന്‍ഡ് നോഡല്‍ ഓഫീസറായും നിയോഗിച്ചു.