പത്തനംതിട്ട: ശബരിമലയും ഗുരുവായൂരും സന്ദർശിക്കാൻ രാഷ്‌ട്രപതി ആഗ്രഹിക്കുന്നുവെങ്കിൽ അതിന് സൗകര്യങ്ങൾ ഒരുക്കാൻ തയ്യാറാണെന്ന് ദേവസ്വം ബോർഡ് പ്രസിഡന്‍റ് എൻ. വാസു. ആവശ്യമെങ്കിൽ പാണ്ടിത്താവളത്തിലെ വലിയ വാട്ടർ ടാങ്ക് ഹെലിപ്പാഡായി ഉപയോഗിക്കാൻ കഴിയുമോയെന്ന് പരിശോധിക്കും. അത്യാവശ്യ ഘട്ടത്തിൽ ഹെലികോപ്‌ടർ ഇറക്കാൻ പറ്റിയ തരത്തിലാണ് ഇത് നിർമ്മിച്ചിട്ടുള്ളത്.
രാഷ്‌ട്രപതിയുടെ ശബരിമല സന്ദർശനത്തിന് സൗകര്യം ഒരുക്കുമെന്ന് എൻ. വാസു - പത്തനംതിട്ട വാർത്ത
പാണ്ടിത്താവളത്തിലെ വലിയ വാട്ടർ ടാങ്ക് ഹെലിപ്പാഡായി ഉപയോഗിക്കാൻ കഴിയുമോയെന്ന് പരിശോധിക്കുമെന്ന് എൻ. വാസു.
ശബരിമല സന്ദർശിക്കാൻ രാഷ്‌ട്രപതി ആഗ്രഹിക്കുന്നുവെങ്കിൽ അതിന് സൗകര്യങ്ങൾ ഒരുക്കുമെന്ന് എൻ. വാസു
ടാങ്കിന് മതിയായ സുരക്ഷിതത്വമുണ്ടോ എന്ന് പരിശോധിക്കാർ പിഡബ്ല്യുഡി എഞ്ചിനീയർമാരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും എൻ. വാസു പറഞ്ഞു. ഇത് സംബന്ധിച്ച് ആചാരപരമായ കാര്യങ്ങളെപ്പറ്റി ബോർഡ് ചർച്ച ചെയ്‌തിട്ടില്ല. ഇവിടെ ഹെലികോപ്‌ടർ ഇറക്കുന്നത് സംബന്ധിച്ച് ഒരു ഭാഗത്തു നിന്നും ഇതുവരെ എതിർപ്പ് ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പത്തനംതിട്ടയിൽ മീറ്റ് ദ പ്രസ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.