പത്തനംതിട്ട: ശബരിമലയിലെ പുതിയ മേല്‍ശാന്തിയായി മാവേലിക്കര തട്ടാരമ്പലം കളിയ്ക്കല്‍ മഠം എന്‍ പരമേശ്വരന്‍ നമ്പൂതിരിയെ തെരഞ്ഞെടുത്തു.
പരേതനായ നാരായണന്‍ നമ്പൂതിരിയുടെയും സുഭദ്ര അന്തര്‍ജനത്തിന്‍റെയും മകനാണ്. ഹരിപ്പാട് ചെട്ടികുളങ്ങര, പമ്പ മഹാഗണപതി ക്ഷേത്രങ്ങളിലെയും മേല്‍ശാന്തിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. നിലവില്‍ ഏവൂര്‍ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തിയാണ്.
പരമേശ്വരന്‍ നമ്പൂതിരി പുതിയ ശബരിമല മേല്‍ശാന്തി - parameshwaran namboothiri
മാളികപ്പുറം മേല്‍ശാന്തിയായി കോഴിക്കോട് കല്ലായി ഋഷി നിവാസില്‍ കുറുവക്കാട്ട് ഇല്ലത്ത് ശംഭു നമ്പൂതിരിയെ തെരഞ്ഞെടുത്തു.
പരമേശ്വരന്‍ നമ്പൂതിരി പുതിയ ശബരിമല മേല്‍ശാന്തി