പത്തനംതിട്ട: യു.ഡി.എഫ് നേതാക്കൾക്കെതിരായ വിജിലൻസ് അന്വേഷണം ബി.ജെ.പി-സി.പി.എം നേതാക്കൾ നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ. മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനങ്ങൾ തെരഞ്ഞെടുപ്പ് ചട്ടലംഘനമാണ്. തെരഞ്ഞെടുപ്പ് കമ്മീഷൻ മുഖ്യമന്ത്രിയോട് വിശദീകരണം തേടണമെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.
യു.ഡി.എഫ് നേതാക്കൾക്കെതിരായ വിജിലൻസ് അന്വേഷണം ഗൂഢാലോചനയുടെ ഭാഗമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ - മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനങ്ങൾ
ബി.ജെ.പി-സി.പി.എം നേതാക്കൾ നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണ് കേസുകളെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍
ശബരിമലയെ തകര്‍ക്കുകയും വിശ്വാസി സമൂഹത്തിന് മുറിവേൽകുകയും ചെയ്യുന്ന നയമാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചതെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. ശബരിമലയ്ക്ക് വേണ്ട നവീകരണ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ സ്വീകരിക്കുന്നില്ല. ഭക്തര്‍ക്ക് യാത്ര ചെയ്യാനുള്ള വഴികള്‍ പോലും ഇത്തവണ നേരെയാക്കിയില്ല. ശബരിമലയിലെ സ്‌ത്രീ പ്രവേശനം ബിജെപിക്കും ഇടത് പക്ഷത്തിനും വോട്ട് ബാങ്ക് ആയിരുന്നു. അതിന്‍റെ തിരിച്ചടി ഈ തെരഞ്ഞെടുപ്പില്‍ ഉണ്ടാകുമെന്നും മുല്ലപ്പള്ളി പറഞ്ഞു.