പത്തനംതിട്ട:ഡിവൈഎഫ്‌ഐ സംസ്ഥാന സമ്മേളനത്തില്‍ തനിക്കെതിരെ വ്യക്തിപരമായി വിമര്‍ശനമുണ്ടായെന്ന വാര്‍ത്ത നിരാശാവാദികളുടെ കോക്കസ് നടത്തിയ നീക്കമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. പൊതുചര്‍ച്ചയില്‍ ഒരാളും പറയാത്ത കാര്യമാണ് ഒരേ തരത്തില്‍ പ്രചരിപ്പിച്ചത്. അതിനെ നിരാശാവാദികളുടെ കുസൃതിയായി മാത്രം കാണുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഡിവൈഎഫ്ഐ സമ്മേളനത്തില്‍ വിമര്‍ശനം എന്ന വാര്‍ത്ത നിരാശവാദികളുടെ കുസൃതി എന്ന് മുഹമ്മദ് റിയാസ് - മുഹമ്മദ് റിയാസിന്‍റെ വിമര്‍ശനം
പൊതുമരാമത്ത് വകുപ്പിലെ സുതാര്യ നടപടികളില്‍ അസ്വസ്ഥരായവരാണ് വാര്‍ത്തയ്‌ക്ക് പിന്നിലെന്ന് മുഹമ്മദ് റിയാസ് പ്രതികരിച്ചു.
പൊതുമരാമത്ത് വകുപ്പിനെ സുതാര്യമാക്കാന്‍ നടത്തിയ നടപടികള്‍ അസ്വസ്ഥതമാക്കിയവരാണ് ഇതിനു പിന്നിലെന്നും മന്ത്രി പത്തനംതിട്ടയിൽ പറഞ്ഞു. ഡിവൈഎഫ്ഐ സമ്മേളനം കാണുമ്പോൾ ഒരിക്കലും സമ്മേളനം നടത്താത്ത യുവജന സംഘടനകള്‍ക്കും സമ്മേളനം നടത്തിയാല്‍ ക്രമസമാധാന പ്രശ്‌നം ഉണ്ടാകുമെന്ന് ഭയമുള്ള സംഘടനകള്‍ക്കും പ്രയാസമുണ്ടാവുക സ്വാഭാവികമാണെന്നും മുഹമ്മദ് റിയാസ് പ്രതികരിച്ചു.
റിയാസിനും റഹീമിനും എതിരെ വിമര്‍ശനം ഉണ്ടായെന്ന വാര്‍ത്ത ഡി.വൈ.എഫ്.ഐ സംസ്ഥാന നേതൃത്വവും നിഷേധിച്ചു. മാധ്യമങ്ങള്‍ ബോധപൂര്‍വം കെട്ടിച്ചമച്ച വാര്‍ത്തകളാണിതെന്ന് സംസ്ഥാന സെക്രട്ടറി വി.കെ. സനോജ്, പ്രസിഡന്‍റ് എസ്. സതീഷ്, ട്രഷറര്‍ എസ്.കെ. സജീഷ്, കേന്ദ്രകമ്മറ്റിയംഗം കെ.യു. ജനീഷ് കുമാര്‍ എം.എല്‍.എ എന്നിവര്‍ പറഞ്ഞു. രാഷ്ട്രീയ എതിരാളികളുടെ നാവായി പ്രവര്‍ത്തിക്കുന്നവരാണ് സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യാത്ത കാര്യങ്ങള്‍ പറഞ്ഞു നടക്കുന്നതെന്നും നേതാക്കള്‍ പറഞ്ഞു.