പത്തനംതിട്ട :റാന്നിയിൽ അമ്മയും ഒന്നര വയസുള്ള മകളും പൊള്ളലേറ്റ് മരിച്ചനിലയില്‍. വീടിനുള്ളില്‍ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി മരിച്ചതായാണ് നിഗമനം. ഐത്തല മങ്കുഴി ചുവന്ന പ്ലാക്കല്‍ സജി ചെറിയാന്റെ ഭാര്യ റിന്‍സ(21), മകള്‍ ഒന്നര വയസുള്ള അല്‍ഹാന അന്ന എന്നിവരാണ് മരിച്ചത്.
ആങ്ങമൂഴി കൊച്ചുപറമ്പിൽ കുടുംബാംഗമാണ് റിന്‍സ. യുവതിയുടെ ഭർത്താവ് സജി ചെറിയാൻ വിദേശത്താണ്. തിങ്കളാഴ്ച വൈകിട്ട് 6 മണിയോടെയാണ് സംഭവം പുറത്തറിയുന്നത്.
ബന്ധുവീടിന് സമീപമുള്ള വീട്ടിൽ യുവതിയും കുഞ്ഞും മാത്രമായിരുന്നു താമസം. തിങ്കളാഴ്ച പകല്‍ ഇരുവരെയും വീടിന് പുറത്ത് കാണാതിരുന്നതിനെ തുടർന്ന് ബന്ധുക്കള്‍ അന്വേഷിച്ചെത്തിയപ്പോഴാണ് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്.