കേരളം

kerala

ETV Bharat / state

നിലയ്ക്കലില്‍ കൂടുതല്‍ സൗകര്യങ്ങൾ; 9000 പേര്‍ക്ക് വിരി വയ്ക്കാം - ശബരിമല നിലയ്ക്കല്‍ ബേസ് ക്യാമ്പ് ലേറ്റസ്റ്റ് ന്യൂസ്

ഏഴ് കൗണ്ടറുകളില്‍ ഔഷധ ചുക്കുവെള്ള വിതരണമുണ്ട്. 130 വാട്ടര്‍ കിയോസ്കുകള്‍ സ്ഥാപിച്ചു. 970 ശൗചാലയങ്ങള്‍ സജ്ജീകരിച്ചു. 16 പാര്‍ക്കിങ് ഗ്രൗണ്ടുകളിലായി ചെറുതും വലുതുമായ 9,000 വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനുള്ള സൗകര്യമുണ്ട്.

നിലയ്ക്കല്‍ ബേയ്‌സ് ക്യാമ്പില്‍

By

Published : Nov 19, 2019, 3:12 PM IST

ശബരിമല; ശബരിമല ബേസ് ക്യാമ്പായ നിലയ്ക്കലില്‍ അയ്യപ്പഭക്തൻമാർക്ക് കൂടുതല്‍ സൗകര്യങ്ങൾ. നിലയ്ക്കല്‍ ബേയ്‌സ് ക്യാമ്പില്‍ 9000 പേര്‍ക്ക് വിരിവയ്ക്കാനുള്ള സൗകര്യം ഒരുക്കിയതാണ് ഇതില്‍ ഏറ്റവും പ്രധാനം. ഏഴ് കൗണ്ടറുകളില്‍ ഔഷധ ചുക്കുവെള്ള വിതരണമുണ്ട്. 130 വാട്ടര്‍ കിയോസ്കുകള്‍ സ്ഥാപിച്ചു. 970 ശൗചാലയങ്ങള്‍ സജ്ജീകരിച്ചു. 16 പാര്‍ക്കിങ് ഗ്രൗണ്ടുകളിലായി ചെറുതും വലുതുമായ 9,000 വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനുള്ള സൗകര്യമുണ്ട്. ഗോശാലയ്ക്ക് സമീപം 20,000 ചതുരശ്ര മീറ്റര്‍ വ്യാപ്തിയില്‍ പുതിയതായി പാര്‍ക്കിങ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. മാലിന്യ സംസ്‌കരണത്തിനായി രണ്ട് ഇന്‍സിനറേറ്ററുകളും, രണ്ട് എംഎല്‍ഡിയുടെ സ്വീവേജ് ട്രീറ്റ്‌മെന്‍റ് പ്ലാന്‍റും സജ്ജീകരിച്ചു.

ABOUT THE AUTHOR

...view details