പത്തനംതിട്ട: കാണാതായ യുവാവിന്‍റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. ചെങ്ങന്നൂര്‍ പാണ്ടനാട് സ്വദേശി ജോര്‍ജിന്‍റെ (23) മൃതദേഹമാണ് കണ്ടെത്തിയത്. തിരുവല്ല കല്ലൂപ്പാറ പരിയാരം ഭാഗത്ത് ആള്‍ത്താമസമില്ലാത്ത വീടിന്‍റെ പിന്നിലായിരുന്നു മൃതദേഹം.
യുവാവിന്‍റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ - Pathanamthitta missing man deadbody found
ജൂലൈ എട്ടിന് കാണാതായ യുവാവിന്‍റെ മൃതദേഹമാണ് തിരുവല്ല കല്ലൂപ്പാറ പരിയാരം ഭാഗത്ത് ആൾതാമസമില്ലാത്ത വീടിന് പുറകിൽ നിന്ന് കണ്ടെത്തിയത്.
യുവാവിന്‍റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍
ജോര്‍ജി ഉപയോഗിച്ച കാര്‍ വീടിന് പുറത്ത് പാര്‍ക്ക് ചെയ്‌ത നിലയിലാണ്. ജൂലൈ എട്ടിന് രാവിലെ മുതലാണ് ജോര്‍ജിയെ കാണാതാവുന്നത്. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മൃതദേഹം ഇന്‍ക്വസ്റ്റിന് ശേഷം മോര്‍ച്ചറിയിലേക്ക് മാറ്റി.
ALSO READ:ആര്‍ മഹേന്ദ്രൻ അടക്കം എംഎൻഎം വിട്ട 200 പേര്‍ ഡിഎംകെയില്‍ ചേര്‍ന്നു