കേരളം

kerala

ETV Bharat / state

അടൂരിൽ നിന്നും കാണാതായ പെൺകുട്ടികളെ കണ്ടെത്തി - അടൂര്‍

മഹാരാഷ്ട്ര രത്നഗിരിയിൽ നിന്നും റെയിൽവേ പൊലീസാണ് പെൺകുട്ടികളെ കണ്ടെത്തിയത്.

അടൂരിൽ നിന്നും കാണാതായ പെൺകുട്ടികളെ കണ്ടെത്തി

By

Published : Jun 14, 2019, 4:21 PM IST

Updated : Jun 14, 2019, 6:27 PM IST

പത്തനംതിട്ട: അടൂരിൽ പ്രവര്‍ത്തിക്കുന്ന സ്വകാര്യ നഴ്സിങ് കോളേജിൽ നിന്ന് കാണാതായ മൂന്ന് വിദ്യാർഥിനികളെയും കണ്ടെത്തി. മഹാരാഷ്ട്ര രത്നഗിരിയിൽ നിന്നും റെയിൽവേ പൊലീസാണ് പെൺകുട്ടികളെ കണ്ടെത്തിയത്. മലപ്പുറം സ്വദേശിനി കൃപാ മാത്യു, പത്തനംതിട്ട സ്വദേശിനി ജോർജീന കെ സണ്ണി, കൊട്ടാരക്കര സ്വദേശിനി സോജ ബിനു എന്നിവരെയാണ് വ്യാഴാഴ്ച മുതൽ കാണാതായത്.

അടൂരിൽ നിന്നും കാണാതായ പെൺകുട്ടികളെ കണ്ടെത്തി

വ്യാഴാഴ്ച വൈകുന്നേരം സാധനങ്ങള്‍ വാങ്ങാനായി പുറത്തേക്ക് ഇറങ്ങിയ ഇവര്‍ മടങ്ങി എത്തിയില്ല. തുടര്‍ന്ന് കോളജ് അധികൃതർ നൽകിയ പരാതിയുടെ അടിസ്ഥാനത്തില്‍ അടൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു.

Last Updated : Jun 14, 2019, 6:27 PM IST

ABOUT THE AUTHOR

...view details