പത്തനംതിട്ട പെരുന്തേനരുവി ഡാമിന്‍റെ ഷട്ടർ സാമൂഹിക വിരുദ്ധർ തുറന്ന് വിട്ടു. അരമണിക്കൂറോളം വെള്ളം ഒഴുകിയ ശേഷം കെഎസ്ഇബി അധികൃതരെത്തി ഷട്ടർ അടക്കുകയായിരുന്നു.
പെരുന്തേനരുവി ഡാമിന്‍റെ ഷട്ടർ സാമൂഹിക വിരുദ്ധർ തുറന്നു, വെള്ളം ഒഴുകിയത് അര മണിക്കൂറോളം
ജില്ലാ കലക്ടര്‍ ഡാം സുരക്ഷാ എഞ്ചിനീയറോടും തഹസില്‍ദാറോടും റിപ്പോര്‍ട്ട് തേടി
ചൊവ്വാഴ്ച്ച രാത്രിയായിരുന്നു സംഭവം. സമീപവാസിയായ റോയിയാണ് ഡാമിൽ നിന്ന് വെള്ളം ഒഴുകുന്നത് ആദ്യം കണ്ടത്. തുടർന്ന് ഇദ്ദേഹം കെഎസ്ഇബി ജീവനക്കാരെ അറിയിക്കുകയും അരമണിക്കൂറിനുള്ളിൽ ഡാമിന്‍റെ ഷട്ടർ അടക്കുകയും ചെയ്തു.തടയണ വരുന്നതിന് മുമ്പ് കടത്തിന് വേണ്ടി ഉപയോഗിച്ചിരുന്ന വള്ളവും കത്തിച്ച നിലയിലായിരുന്നു.
പ്രളയത്തില്‍ ഒഴുകിയെത്തിയ ചെളിയടിഞ്ഞ് ഡാമിന്‍റെആഴം കുറഞ്ഞതിനാൽ നിലവിൽ ഇവിടെ നിന്നുളള വൈദ്യുതോത്പാദനത്തിൽ കുറവ് വരുത്തിയിരിക്കുകയാണ്. കെ.എസ്.ഇ.ബിയുടെ പരാതിയിൽ വെച്ചൂച്ചിറ പൊലീസ് കേസെടുത്തു. ജില്ലാ കലക്ടര്‍ ഡാം സുരക്ഷാ എഞ്ചിനീയറോടും തഹസില്‍ദാറോടും റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്