കേരളം

kerala

ETV Bharat / state

13കാരിയെ ലൈംഗികമായി പീഡിപ്പിച്ചു ; പ്രതി പിടിയിൽ - ലൈംഗിക പീഡനം

ഇടുക്കി തോട്ടക്കാട് ഇരവിചിറയിൽ വാടകയ്ക്ക് താമസിക്കുന്ന വിഷ്‌ണു സുരേഷിനെയാണ് (26) കീഴ്‌വായ്‌പ്പൂർ പൊലീസ് അറസ്റ്റ് ചെയ്‌തത്

കോട്ടയം മെഡിക്കൽ കോളജ്  Kottayam Medical College  13 കാരിക്ക് നേരെ ലൈംഗിക പീഡനം  പോസ്റ്റ്‌മോർട്ടം  ലൈംഗിക പീഡനം  ബലാൽസംഗം  ചികിത്സയിരിക്കെ മരിച്ച 13കാരി പീഡിപ്പിക്കപ്പെട്ടു  minor girl sexually assaulted in kottayam  minor girl  sexually assaulted  ലൈംഗിക പീഡനം  13കാരി ലൈംഗിക പീഡനത്തിനും ഇരയായി
13കാരിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതി പിടിയിൽ

By

Published : Mar 24, 2023, 10:51 PM IST

പത്തനംതിട്ട :പതിമൂന്നുകാരി ലൈംഗിക പീഡനത്തിന് ഇരയായ സംഭവത്തില്‍ പ്രതി പിടിയിൽ. ഇടുക്കി തോട്ടക്കാട് ഇരവിചിറയിൽ വാടകയ്ക്ക് താമസിക്കുന്ന വിഷ്‌ണു സുരേഷിനെയാണ് (26) കീഴ്‌വായ്‌പ്പൂർ പൊലീസ് അറസ്റ്റ് ചെയ്‌തത്.

വഴിത്തിരിവായത് ഫോണ്‍ കോൾ :കുട്ടിയുടെയും മാതാവിന്‍റെയും ഫോൺ കോളുകൾ പരിശോധിച്ചതാണ് കേസിന്‍റെ അന്വേഷണത്തിൽ വഴിത്തിരിവായത്. പെൺകുട്ടിയുടെ ഫോണിലേക്ക് ഒരു നമ്പറിൽ നിന്നും 29 കോളുകൾ വന്നത് ശ്രദ്ധയിൽപ്പെട്ട അന്വേഷണ സംഘം ആ ഫോൺ നമ്പരിൽ അന്വേഷണം കേന്ദ്രീകരിച്ചു. അങ്ങനെയാണ് വിഷ്‌ണുവിലേക്ക് പൊലീസ് എത്തിയത്.

ജില്ല പൊലീസ് സൈബർ സെല്ലിന്‍റെ സഹായത്തോടെ തുടർന്ന അന്വേഷണത്തിൽ ഇയാളും കുട്ടിയും തമ്മിൽ അടുപ്പത്തിലായിരുന്നെന്നും, യുവാവ് ലൈംഗികമായി ചൂഷണം ചെയ്‌തിരുന്നുവെന്നും വെളിപ്പെട്ടു. 2022 ആഗസ്റ്റ്‌ 16 ന് ചങ്ങനാശ്ശേരി പെരുന്ന ബസ് സ്റ്റാന്‍റിനോട് ചേർന്നുള്ള താമരശ്ശേരി മഹാവിഷ്‌ണു ക്ഷേത്രത്തിലെ പൊങ്കാലയോട് അനുബന്ധിച്ച് ചെണ്ട കൊട്ടാൻ വന്ന പ്രതി പെൺകുട്ടിയെ പരിചയപ്പെട്ടു.

പിന്നീട് ഫോണിലൂടെ സൗഹൃദം സ്ഥാപിച്ചു. തുടർന്ന് നിരന്തരം വിളിക്കുകയും അടുപ്പത്തിലാവുകയും ചെയ്‌തു. ചങ്ങനാശ്ശേരിയിലും മറ്റും വെച്ച് സ്ഥിരമായി കണ്ടുമുട്ടാൻ തുടങ്ങി. തുടർന്ന് ആഗസ്റ്റ് 19 ന് ഇയാളുടെ ബൈക്കിൽ കയറ്റി ആലപ്പുഴ ബീച്ചിൽ കൊണ്ടുപോയി. തിരികെ കുട്ടി താമസിക്കുന്ന വീട്ടിലെത്തി. കുട്ടി തനിച്ചായപ്പോൾ വീട്ടിലെ മുറിക്കുള്ളിൽവച്ചാണ് ലൈംഗികമായി പീഡിപ്പിച്ചത്.

അന്വേഷണത്തിൽ പ്രതിയെപ്പറ്റി പൂർണമായും മനസിലാക്കിയ പൊലീസ് ബുധനാഴ്‌ച സ്റ്റേഷനിൽ വിളിച്ചുവരുത്തി ചോദ്യം ചെയ്‌ത ശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു. വൈദ്യപരിശോധനയും മറ്റ് നടപടികളും നടത്തി. തുടർന്ന് ഇരുവരും ഒരുമിച്ച് യാത്ര ചെയ്‌ത ആലപ്പുഴ ബീച്ച്, തിരിച്ചുവരുമ്പോൾ ഭക്ഷണം കഴിച്ച ഹോട്ടൽ, കുട്ടിയുടെ വീട്, പ്രതി താമസിക്കുന്ന വീട് എന്നിവടങ്ങളിൽ തെളിവെടുപ്പ് നടത്തി.

ഇയാളുടെ ഫോണും, സിം കാർഡും, വസ്ത്രങ്ങളും പിടിച്ചെടുത്ത്‌ ശാസ്ത്രീയ പരിശോധനയ്ക്ക‌യച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കേസിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോ, കുട്ടി മറ്റ് ലൈംഗികാതിക്രമങ്ങൾക്ക് ഇരയായിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

ABOUT THE AUTHOR

...view details