കേരളം

kerala

ETV Bharat / state

16കാരിയെ പീഡിപ്പിക്കാൻ കാമുകന് ഒത്താശ ചെയ്‌ത് അമ്മ ; ഇരുവരും അറസ്റ്റിൽ - മകളെ പീഡിപ്പിക്കാൻ കാമുകന് അമ്മ ഒത്താശ ചെയ്‌തുകൊടുത്തു

കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്‌ത കേസിൽ, ഒളിവിൽ താമസിച്ച സ്ഥലത്ത് നിന്നാണ് പ്രതികളെ കോയിപ്രം പൊലീസ് അറസ്റ്റ് ചെയ്‌തത്

minor girl rape in pathanamthitta  Mother allowed boyfriend to molest minor girl  മകളെ പീഡിപ്പിക്കാൻ കാമുകന് അമ്മ ഒത്താശ ചെയ്‌തുകൊടുത്തു  കുട്ടിക്ക് പീഡനം അമ്മയും കാമുകനും അറസ്റ്റിൽ
16കാരിയെ പീഡിപ്പിക്കാൻ കാമുകന് അമ്മ ഒത്താശ ചെയ്‌തുകൊടുത്തു; അമ്മയും കാമുകനും അറസ്റ്റിൽ

By

Published : Jul 10, 2022, 9:42 PM IST

പത്തനംതിട്ട :16കാരി ലൈംഗികമായി പീഡിപ്പിക്കപ്പെട്ട കേസില്‍ അമ്മയും, കാമുകനും അറസ്റ്റില്‍. പെരുനാട് കൊല്ലം പറമ്പിൽ ദേവസ്യയുടെ മകന്‍ ഷിബു ദേവസ്യ(46), പെൺകുട്ടിയുടെ മാതാവ് എന്നിവരാണ് പിടിയിലായത്. കോയിപ്രം ഇന്‍സ്‌പെക്‌ടര്‍ സജീഷ് കുമാറിന്‍റെ നേതൃത്വത്തില്‍ ആലപ്പുഴയില്‍ നിന്നാണ് പ്രതികളെ അറസ്റ്റ് ചെയ്‌തത്.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലായിരുന്നു കേസിനാസ്‌പദമായ സംഭവം. കുട്ടിയെ അമ്മ കാമുകന്‍ താമസിക്കുന്ന കുറ്റൂര്‍ തലയാറുള്ള വാടകവീട്ടില്‍ എത്തിച്ച് പീഡിപ്പിക്കാന്‍ ഒത്താശ ചെയ്‌തുകൊടുക്കുകയായിരുന്നു. 16കാരിയുടെ പരാതിയില്‍ കോയിപ്രം പൊലീസ് കഴിഞ്ഞമാസം 16ന് രജിസ്റ്റര്‍ ചെയ്‌ത കേസിലാണ് ഇപ്പോള്‍ പ്രതികളെ അറസ്റ്റ് ചെയ്‌തത്.

കേസ് എടുത്തതിന് പിന്നാലെ പ്രതികൾ ഒളിവിൽ പോയിരുന്നു. തുടര്‍ന്ന് പ്രതികളുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച്‌ ജില്ല സൈബര്‍ പൊലീസിന്‍റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ ഇരുവരും ആലപ്പുഴ പൂച്ചാക്കല്‍ ഉണ്ടെന്ന് വ്യക്തമായി. വനിത പൊലീസ് ഉള്‍പ്പടെയുള്ള സംഘം ശനിയാഴ്‌ച രാത്രി അവിടെയെത്തി പ്രതികളെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

സ്റ്റേഷനില്‍ കൂട്ടിക്കൊണ്ടുവന്ന് വിശദമായി ചോദ്യം ചെയ്‌തപ്പോള്‍ പ്രതികൾ കുറ്റം സമ്മതിച്ചു. തുടർന്ന് ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ഇയാളുടെ വാടകവീട്ടില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തുകയും ചെയ്‌തു.ഇരുവരുടെയും മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തിട്ടുണ്ട്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്‌തു.

For All Latest Updates

ABOUT THE AUTHOR

...view details