പത്തനംതിട്ട: മലയാലപ്പുഴ വാസന്തിയമ്മ മഠത്തില്‍ കുട്ടിയെ ഉപയോഗിച്ച് മന്ത്രവാദം നടത്തിയ സംഭവം അതീവ ഗൗരവത്തോടെയാണ് സര്‍ക്കാര്‍ കാണുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ്. കുട്ടികളെ ഇത്തരം പ്രവൃത്തികള്‍ക്ക് ഉപയോഗിക്കുന്നവര്‍ക്കെതിരെ അതിശക്തമായ നടപടി സ്വീകരിക്കും. സമൂഹം ഒറ്റക്കെട്ടായി ഇത്തരം പ്രവണതകള്‍ക്കെതിരെ രംഗത്തുവരണം. ഇത്തരം സംഭവങ്ങള്‍ക്കെതിരെ പൊതുബോധം ശക്തിപ്പെടണമെന്നും മന്ത്രി പറഞ്ഞു.
വാസന്തിയമ്മ മഠത്തിലെ മന്ത്രവാദം: സര്‍ക്കാര്‍ കാണുന്നത് ഗൗരവത്തോടെ - മന്ത്രി വീണ ജോര്‍ജ് - മന്ത്രവാദി അറസ്റ്റിൽ
കുട്ടിയെ ഉപയോഗിച്ച് മന്ത്രവാദം നടത്തിയ സംഭവം അതീവ ഗൗരവത്തോടെയാണ് സർക്കാർ കാണുന്നതെന്ന് മന്ത്രി വീണ ജോർജ്. ഇത്തരം സംഭവങ്ങള്‍ക്കെതിരെ പൊതുബോധം ശക്തിപ്പെടണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
മലയാലപ്പുഴയിൽ മന്ത്രവാദം നടത്തിയ സംഭവം സര്‍ക്കാര്‍ കാണുന്നത് അതീവ ഗൗരവത്തോടെ: മന്ത്രി വീണ ജോര്‍ജ്
വാസന്തിയമ്മ മഠത്തിലെ ശോഭനയാണ് കുട്ടികളെ ഉപയോഗിച്ച് മന്ത്രവാദം നടത്തിയെന്ന കേസിൽ പിടിയിലായത്. പരാതി നൽകിയിട്ടും നടപടി സ്വീകരിക്കുന്നില്ലെന്നാരോപിച്ച് നാട്ടുകാരും യുവജന സംഘടനകളും ഇന്നു രാവിലെ വീട് ഉപരോധിച്ചതിനെത്തുടർന്നായിരുന്നു നടപടി. ഈ കേന്ദ്രത്തില്‍ വര്‍ഷങ്ങളായി കുട്ടികളെ ഉപയോഗിച്ച് പൂജ ചെയ്യുന്നുണ്ടെന്നും നാട്ടുകാര്‍ പറഞ്ഞു.