കേരളം

kerala

ETV Bharat / state

ശബരിമല തീര്‍ഥാടനം : ക്രമീകരണങ്ങളും പുരോഗതിയും വിലയിരുത്തി അവലോകന യോഗം

ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട് ഏതെല്ലാം മേഖലയിൽ പ്രശ്‌നങ്ങൾ ഉണ്ടാകുന്നുവെന്ന് കണ്ടെത്തി അതത് വകുപ്പുകളുമായി കൂടിയാലോചിച്ച് പരിഹാരം കൈക്കൊള്ളാന്‍ നിർദേശം

minister k radhakrishnan on sabarimala pilgrimage  minister k radhakrishnan  sabarimala pilgrimage  sabarimala pilgrims  sabarimala  sabarimala pilgrimage high level meeting  അവലോകനയോഗം ശബരിമല  ശബരിമല  ശബരിമല തീർഥാടനം  ശബരിമല തീര്‍ഥാടനം പുരോഗതിയും ക്രമീകരണങ്ങളും  ശബരിമല തീർഥാടനം ദേവസ്വം മന്ത്രി  ശബരിമല കെഎസ്‌ആർടിസി സർവീസ്  ശബരിമലയിലെ തിരക്ക് നിയന്ത്രണം
ശബരിമല തീര്‍ഥാടനം

By

Published : Dec 16, 2022, 7:30 AM IST

Updated : Dec 16, 2022, 8:05 AM IST

ക്രമീകരണങ്ങളും പുരോഗതിയും വിലയിരുത്തി അവലോകന യോഗം

പത്തനംതിട്ട : ശബരിമല തീര്‍ഥാടനത്തെ കേരളത്തിന്‍റെ യശസ്സ് ഉയര്‍ത്തിപ്പിടിക്കുന്ന തരത്തിലുള്ളതാക്കണമെന്നും അതിനായി സങ്കുചിത ചിന്തകള്‍ മാറ്റി വിശാല രീതിയില്‍ പ്രവര്‍ത്തിക്കണമെന്നും ദേവസ്വം മന്ത്രി കെ രാധാകൃഷ്‌ണന്‍. ശബരിമല തീര്‍ഥാടന പുരോഗതിയും ക്രമീകരണങ്ങളും വിലയിരുത്തുന്നതിന് പമ്പയിലെ ശ്രീരാമസാകേതം ഹാളില്‍ ചേര്‍ന്ന അവലോകനയോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

കൊവിഡാനന്തരമുള്ള തീര്‍ഥാടനമായതുകൊണ്ടുതന്നെ ഭക്തരുടെ എണ്ണത്തില്‍ വര്‍ധന കണക്കാക്കി മുന്നൊരുക്കങ്ങള്‍ നേരത്തേതന്നെ വിവിധ വകുപ്പുകള്‍ ആരംഭിച്ചിരുന്നു.

തിരക്ക് നിയന്ത്രിക്കാൻ പ്രത്യേക ക്യൂ : കുട്ടികള്‍ക്കും പ്രായമായ സ്ത്രീകള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും പ്രത്യേക ക്യൂ സൗകര്യം ഉറപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു. പ്രതീക്ഷിച്ചതിലും അധികം ആളുകളാണ് ഓരോ ദിവസവും ദര്‍ശനത്തിനായി ശബരിമലയിലേക്ക് എത്തുന്നത്. ഒരു ദിവസം ഒരു ലക്ഷത്തിലധികം തീര്‍ഥാടകര്‍ എത്തുമ്പോള്‍ തിരക്ക് നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായുള്ള ദീര്‍ഘനേരത്തെ ക്യൂ ഭക്തര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.

അതിനുവേണ്ട ബദല്‍ സംവിധാനങ്ങള്‍ വേഗത്തില്‍ സ്വീകരിക്കും. കൂട്ടം തെറ്റി പോകുമെന്ന ആശങ്ക കൂടി കണക്കിലെടുത്തുള്ള തയാറെടുപ്പുകളായിരിക്കും നടത്തുക.

അവലോകനയോഗം :തിരക്കിന്‍റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നിരുന്നു. അതിന്‍റെ ഭാഗമായാണ് ദേവസ്വം മന്ത്രിയുടെ സാന്നിധ്യത്തില്‍ അവലോകനയോഗം സംഘടിപ്പിച്ചത്. യോഗത്തില്‍ റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍, തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്, ചീഫ് വിപ്പ് ഡോ. എന്‍ ജയരാജ് തുടങ്ങിയവര്‍ പങ്കെടുത്തു.

തിരക്ക് നിയന്ത്രണം - സജ്ജീകരണങ്ങൾ :തിരക്ക് നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായി ദര്‍ശനത്തിനെത്തേണ്ട ഭക്തരുടെ എണ്ണം വെര്‍ച്വല്‍ ക്യൂ വഴി 90,000 എന്ന നിലയിലേക്ക് നിയന്ത്രിക്കും. മാത്രമല്ല, ക്യൂ കോംപ്ലക്‌സ്, ഫ്‌ളൈഓവര്‍ എന്നിവയുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കും. വരി നില്‍ക്കുന്ന ഭക്തര്‍ക്ക് ആഹാരം, വെള്ളം, മതിയായ ടോയ്‌ലെറ്റ് സൗകര്യം എന്നിവ ഉറപ്പാക്കും. ഇതിലൂടെ തീര്‍ഥാടകരുടെ പ്രയാസം കുറയ്ക്കുന്നതിന് വേണ്ട എല്ലാ ഇടപെടലുകളും കാര്യക്ഷമമായി നടപ്പാക്കും. ആരോഗ്യവകുപ്പും മികച്ച ഇടപെടലുകളാണ് നടത്തുന്നത്.

ശബരിമല കെഎസ്ആർടിസി സ്‌പെഷ്യല്‍ സർവീസ് :ഇതുവരെ 19 ലക്ഷത്തിലധികം തീര്‍ഥാടകരാണ് എത്തിയത്. മെച്ചപ്പെട്ട വാഹനമില്ല എന്നതാണ് കെഎസ്ആര്‍ടിസിയുമായി ബന്ധപ്പെട്ടുയര്‍ന്ന പരാതി. എന്നാല്‍ എല്ലാ വാഹനങ്ങളും പര്യാപ്‌തമാണ്. കെഎസ്ആര്‍ടിസിയുടെ പരിശോധനയ്ക്ക് ശേഷമാണ് അവ സര്‍വീസ് നടത്തുന്നതിനായി കൊണ്ടുവന്നിട്ടുള്ളത്. മോട്ടോര്‍ വെഹിക്കിള്‍ വകുപ്പിനോട് അവശ്യമെങ്കില്‍ വീണ്ടും പരിശോധിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഭക്തരില്‍ നിന്നും അമിത ചാര്‍ജ് ഈടാക്കുന്നില്ലെന്ന് ഉറപ്പ് വരുത്തിയിട്ടുണ്ട്.

കൂടുതൽ പാർക്കിംഗ് സെന്‍ററുകൾ കണ്ടെത്തും :പാര്‍ക്കിംഗിന്‍റെ പ്രശ്‌നത്തിന് ഉടന്‍ പരിഹാരമുണ്ടാക്കുമെന്ന് മന്ത്രി പറഞ്ഞു. പാര്‍ക്കിംഗ് സൗകര്യം കൂടുതല്‍ ഒരുക്കാനുള്ള നിര്‍ദേശം നല്‍കിയിട്ടുണ്ട്. 6500 വാഹനങ്ങള്‍ക്കാണ് ഇപ്പോള്‍ നിലയ്ക്കലില്‍ പാര്‍ക്കിംഗ് സൗകര്യമുള്ളത്.

എന്നാല്‍, അവിടുത്തെ മണ്ണിന്‍റെ ഘടന അനുസരിച്ച് മഴ വരുമ്പോള്‍ പാര്‍ക്കിംഗിന് ബുദ്ധിമുട്ടുണ്ടാകും. അതിനുള്ള ബദല്‍ സംവിധാനം സ്വീകരിക്കും. കൂടുതല്‍ പാര്‍ക്കിംഗ് സെന്‍ററുകള്‍ കണ്ടെത്താന്‍ വനം വകുപ്പിനോട് സഹായം തേടിയിട്ടുണ്ട്.

റവന്യൂവകുപ്പ് എല്ലാ മുന്നൊരുക്കങ്ങളും നടത്തിയിരുന്നുവെന്ന് മന്ത്രി കെ രാജന്‍ പറഞ്ഞു. പമ്പ, നിലയ്ക്കല്‍, സന്നിധാനം എന്നിവിടങ്ങളിലായി എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്‍ററുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ദുരന്തസാധ്യതയുള്ള 12 പ്രദേശങ്ങള്‍ കണ്ടെത്തി മുന്നറിയിപ്പ് കൊടുത്തിരുന്നു.

തീര്‍ഥാടനപാതയിലെ 32 പഞ്ചായത്തുകള്‍ക്കും 6 മുനിസിപ്പാലിറ്റികള്‍ക്കും അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനായി തുക അനുവദിച്ചിട്ടുണ്ടെന്ന് തദ്ദേശവകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു.

Last Updated : Dec 16, 2022, 8:05 AM IST

ABOUT THE AUTHOR

...view details