പത്തനംതിട്ട: മിൽമയുടെ നാല്‍പതാം വാർഷികാഘോഷങ്ങളുടെ ഭാഗമായി 'ഗ്രാമോത്സവം 2020' എന്ന പേരിൽ പ്രദർശന വിപണന മേള സംഘടിപ്പിച്ചു. നൂതന കാർഷിക സാങ്കേതിക വിദ്യകൾ കർഷകരിൽ എത്തിക്കുന്നതിനും സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടിയാണ് മേള സംഘടിപ്പിച്ചത്. മിൽമ തിരുവനന്തപുരം യൂണിറ്റിന്‍റെ ആഭിമുഖ്യത്തിലാണ് 'ഗ്രാമോത്സവം 2020' നടത്തുന്നത്.
മില്‍മ വാര്‍ഷികാഘോഷം; പത്തനംതിട്ടയില്‍ 'ഗ്രാമോത്സവം 2020' സംഘടിപ്പിച്ചു - milma 40th anniversary
മിൽമയുടെ വിവിധ ഉല്‍പന്നങ്ങൾക്കൊപ്പം വിവിധ കാർഷിക യന്ത്രങ്ങളും പ്രദർശനത്തിനും വിപണനത്തിനുമായി ഗ്രാമോത്സവത്തില്‍ ഒരുക്കിയിട്ടുണ്ട്
![മില്‍മ വാര്‍ഷികാഘോഷം; പത്തനംതിട്ടയില്‍ 'ഗ്രാമോത്സവം 2020' സംഘടിപ്പിച്ചു milma മില്‍മ മില്‍മ വാര്‍ഷികാഘോഷം ഗ്രാമോത്സവം 2020 പത്തനംതിട്ട milma 40th anniversary pathanamthitta](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6005016-thumbnail-3x2-m.jpg)
പത്തനംതിട്ട അഴൂരിൽ സംഘടിപ്പിച്ച മേള പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അന്നപൂർണ്ണാദേവി ഉദ്‌ഘാടനം ചെയ്‌തു. മിൽമ ചെയർമാൻ കല്ലട രമേശിന്‍റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങിൽ മുതിർന്ന ക്ഷീര കർഷകരെ ആദരിച്ചു. ഗ്രാമോത്സവത്തിൽ മിൽമയുടെ വിവിധ ഉല്‍പന്നങ്ങൾക്കൊപ്പം വിവിധ കാർഷിക യന്ത്രങ്ങളും പ്രദർശനത്തിനും വിപണനത്തിനുമായി ഒരുക്കിയിട്ടുണ്ട്. ആധുനിക കാർഷിക സാങ്കേതിക വിദ്യകളും കാർഷിക യന്ത്രങ്ങളും കർഷകർക്ക് പരിചയപ്പെടുത്തുന്നതിനായി വിവിധ സെമിനാറുകൾ, കര്‍ഷക സമ്മേളനങ്ങൾ, ക്ഷീര സംഘത്തിൽ നിന്നുള്ള പ്രതിനിധികൾക്കായി ശിൽപശാലകൾ, ഡയറി എക്‌സിബിഷൻ തുടങ്ങിയ പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്.