പത്തനംതിട്ട: തിരുവല്ല നഗരസഭാ പരിധിയിലെ അഞ്ച്, ആറ് വാർഡുകളിലുള്ള അതിഥി തൊഴിലാളികൾക്ക് ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന് തീരുമാനമായി. ഇവരെ താമസിപ്പിച്ചിരിക്കുന്ന കെട്ടിട ഉടമകൾ തന്നെ ഇവർക്ക് വേണ്ട ഭക്ഷണം നൽകാമെന്ന് ചർച്ചയിൽ ധാരണയായി. നിരോധനാജ്ഞ ലംഘിച്ച് അതിഥി തൊഴിലാളികൾ ഞായറാഴ്‌ച രാവിലെ പായിപ്പാട് ജങ്‌ഷനിൽ നടത്തിയ ഉപരോധ സമരത്തിന് പിന്നാലെ നഗരസഭാ പരിധിയിലും സമാനമായ പ്രശ്‌നങ്ങൾ ഉയർന്നുവന്നിരുന്നു. അതിന്‍റെ പശ്ചാത്തലത്തിൽ സബ് കലക്‌ടർ വിനയ് ഗോയൽ, തഹസിൽദാർ ജോൺ വർഗീസ് എന്നിവരുടെ സാന്നിധ്യത്തിൽ അതിഥി തൊഴിലാളി പ്രതിനിധികളെ കൂടി ഉൾപ്പെടുത്തി തിങ്കളാഴ്‌ച നടത്തിയ ചർച്ചയിലാണ് തീരുമാനം. എണ്ണൂറോളം തൊഴിലാളികളാണ് രണ്ട് വാർഡുകളിലായി താമസിക്കുന്നത്.
തിരുവല്ലയിലെ അതിഥി തൊഴിലാളികൾക്ക് കെട്ടിട ഉടമകൾ ഭക്ഷണം നല്‍കും - തഹസിൽദാർ ജോൺ വർഗീസ്
സബ് കലക്‌ടർ വിനയ് ഗോയൽ, തഹസിൽദാർ ജോൺ വർഗീസ് എന്നിവരുടെ സാന്നിധ്യത്തിൽ അതിഥി തൊഴിലാളി പ്രതിനിധികളെ ഉൾപ്പെടുത്തി നടത്തിയ ചർച്ചയിലാണ് തീരുമാനം.
തിരുവല്ലയിലെ അതിഥി തൊഴിലാളികൾക്ക് കെട്ടിട ഉടമകൾ തന്നെ ഭക്ഷണം നൽകാന്‍ തീരുമാനം
ആവശ്യമനുസരിച്ച് വിവിധ കരാറുകാർക്കൊപ്പം ദിവസ വേതനത്തിൽ ജോലിക്ക് പോകുന്നവരാണ് ഈ തൊഴിലാളികളിൽ ബഹുഭൂരിപക്ഷവും. ഈ സാഹചര്യത്തിലാണ് ഇവരെ പാർപ്പിച്ചിരിക്കുന്ന കെട്ടിട ഉടമകൾ തന്നെ ഇവർക്ക് വേണ്ട ഭക്ഷണസാധനങ്ങൾ നൽകണമെന്ന് റവന്യൂ വകുപ്പ് അധികൃതർ നിർദേശിച്ചത്. തൊഴിലാളികളെ താമസിപ്പിക്കാൻ രണ്ട് ക്യാമ്പുകൾ കുറ്റപ്പുഴയിൽ തുറക്കാമെന്ന് അധികൃതർ അറിയിച്ചിരുന്നു. എന്നാൽ ക്യാമ്പിലേക്ക് മാറാൻ തൊഴിലാളികൾ വിമുഖത കാട്ടുകയായിരുന്നു.