പത്തനംതിട്ട: സംസ്ഥാനത്തിനകത്തും പുറത്തും നിന്നുമായി എത്തുന്ന ശബരിമലതീര്‍ഥാടകര്‍ക്കായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴില്‍ വിവിധയിടങ്ങളിലായി 52 ഇടത്താവളങ്ങള്‍. ഇതിന് പുറമെ കൊച്ചിന്‍, മലബാര്‍ ദേവസ്വങ്ങള്‍ക്ക് കീഴില്‍ വരുന്ന 12 ക്ഷേത്രങ്ങളിലും സര്‍വ സജ്ജീകരണങ്ങളുമായി ഇടത്താവളങ്ങളങ്ങള്‍ ഒരുക്കിയിട്ടുണ്ട്. 24 മണിക്കൂറും ഈ ഇടത്താവളങ്ങള്‍ പ്രവര്‍ത്തിക്കും.
പൊലീസിന്‍റെ നൈറ്റ് പട്രോളിങ്ങും ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിരിവെയ്ക്കാനുള്ള ഷെല്‍ട്ടര്‍സൗകര്യം, കുടിവെള്ളം, ആഹാരം, ടോയ്‌ലറ്റ് എന്നിവ എല്ലാ ഇടത്താവളങ്ങളിലും സജ്ജമാക്കിയിട്ടുണ്ട്. പുഴയില്ലാത്ത ഇടങ്ങളില്‍ കുളിക്കുന്നതിനായി ഷവര്‍ സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇടത്താവളങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ sabarimalaonline.org എന്ന വെബ്‌സൈറ്റിലും നല്‍കിയിട്ടുണ്ട്.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലെ ഇടത്താവളങ്ങള്‍
കൊട്ടാരക്കര ഗ്രൂപ്പ് | പി.ഡി മണികണ്‌ഠേശ്വരം ദേവസ്വം, വെട്ടിക്കവല ദേവസ്വം, പട്ടാഴി ദേവസ്വം |
പുനലൂര്‍ ഗ്രൂപ്പ് | പുതിയിടം ദേവസ്വം, ത്രിക്കൊദേശം ദേവസ്വം, ആര്യങ്കാവ് ദേവസ്വം കുളത്തുപ്പുഴ ദേവസ്വം, ത്രിക്കൊദേശ്വരം ദേവസ്വം, കണ്ണങ്കര ദേവസ്വം |
കരുനാഗപ്പള്ളി ഗ്രൂപ്പ് | ശാസ്താംകോട്ട ദേവസ്വം, പടയനാര്‍കുളങ്ങര ദേവസ്വം |
അമ്പലപ്പുഴ ഗ്രൂപ്പ് | അമ്പലപ്പുഴ ദേവസ്വം, തകഴി ദേവസ്വം, മുല്ലയ്ക്കല്‍ ദേവസ്വം, ചാലി നാരായണപുരം ദേവസ്വം |
ഹരിപ്പാട് ഗ്രൂപ്പ് | ഹരിപ്പാട് ദേവസ്വം, പാതിരംകുളങ്ങര |
ആറന്‍മുള ഗ്രൂപ്പ് | ചെങ്ങന്നൂര്‍ ദേവസ്വം, ഓമല്ലൂര്‍ ദേവസ്വം, പന്തളം വലിയകോയിക്കല്‍ ദേവസ്വം റാന്നി പെരുനാട് ദേവസ്വം, വടശ്ശേരിക്കര ദേവസ്വം, അയിരൂര്‍ പുതിയകാവ് ദേവസ്വം |