പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത കുട്ടിയെ പുകയില ഉൽപന്നങ്ങളും ലഹരി വസ്‌തുക്കളും നൽകി പീഡിപ്പിച്ച കേസിൽ മധ്യവയസ്‌കൻ പൊലീസ് പിടിയിൽ. മെഴുവേലി സ്വദേശി തോമസിനെയാണ് പോക്സോ കേസിൽ പൊലീസ് അറസ്റ്റ് ചെയ്‌തത്.
പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ച മധ്യവയസ്‌കൻ പിടിയിൽ - കുട്ടിയെ പീഡിപ്പിച്ച കേസിൽ മധ്യവയസ്‌കൻ പിടിയിൽ
മെഴുവേലി സ്വദേശിയായ പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്‌തു
ഇലവുംതിട്ട ജനമൈത്രി പൊലീസ് നടപ്പിലാക്കി വരുന്ന വഴികാട്ടി പദ്ധതി പ്രകാരം സ്‌കൂളുകളിൽ സ്ഥിരമായി വരാതിരിക്കുകയും പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികളെയും പ്രത്യേകമായി നിരീക്ഷച്ചതിൽ നിന്നും ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിൽ ഇയാൾ പൊലീസ് നിരീക്ഷണത്തിലായിരുന്നു. കഴിഞ്ഞ ദിവസം ചൈൽഡ് ലൈനിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ ഡിവൈഎസ്‌പുി കെ.സജീവിന്‍റെ നിർദ്ദേശപ്രകാരം ഇലവുംതിട്ട എസ്എച്ച്ഒ ടി.കെ വിനോദ് കൃഷണൻ, എസ്ഐ ശശികുമാർ ടി.പി, ലിൻസൺ സി എം, പൊലീസുദ്യോഗസ്ഥരായ ശ്യാംകുമാർ, എസ് അൻവർഷ, എസ് ശ്രീജിത്ത്, എസ് അനൂപ്, അജിത്ത് എന്നിവരുൾപ്പെട്ട പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.