കേരളം

kerala

ETV Bharat / state

എംജി സര്‍വകലാശാല കലോത്സവത്തിനിടെ കൈയാങ്കളി: പൊലീസുകാരന് പരിക്ക്

സംഘഗാനമല്‍സരം നടന്ന വേദി രണ്ടിലാണ് എസ്എഫ്ഐ-കെഎസ്‌യു പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടിയത്

mg university youth festival  sfi ksu clash  എംജി സര്‍വകലാശാല കലോത്സവം
എംജി സര്‍വകലാശാല കലോത്സവത്തിനിടെ കൈയ്യാങ്കളി :പൊലീസുകാരന് പരിക്ക്

By

Published : Apr 2, 2022, 10:22 AM IST

പത്തനംതിട്ട: എംജി സര്‍വകലാശാല കലോത്സവത്തിനിടെ എസ്എഫ്ഐ-കെഎസ്‌യു സംഘര്‍ഷം. മല്‍സരക്രമങ്ങളുടെ ഭാഗമായുള്ള സംഘഗാനമല്‍സരം നടക്കുന്നതിനിടെയാണ് ഇരു സംഘങ്ങളും തമ്മില്‍ ഏറ്റുമുട്ടിയത്. ഇന്നലെ രാത്രിയോടെയാണ് സംഭവം.

സംഘര്‍ഷത്തില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ കെഎപി മൂന്നാം ബെറ്റാലിയനിലെ പൊലീസുകാരന്‍ മോഹനകൃഷ്‌ണന്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്. മോഹനകൃഷ്‌ണന്‍റെ മുഖത്ത് കല്ലുകൊണ്ട് ഇടിച്ച കെഎസ്‌യു പ്രവര്‍ത്തകന്‍ ഇന്നലെ തന്നെ പിടിയിലായിരുന്നു.

ഇന്നലെയാണ് (01 ഏപ്രില്‍ 2022) യൂണിവേഴ്‌സിറ്റി കലോത്സവം ആരംഭിച്ചത്. എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ നിന്നും കുട്ടനാട് താലൂക്കില്‍ നിന്നുമുള്ള 262 കോളേജുകളിലെ പതിനായിരത്തോളം വിദ്യാര്‍ത്ഥികളാണ് മത്സരങ്ങളില്‍ പങ്കെടുക്കുന്നത്. മല്‍സരവിഭാഗത്തില്‍ ഭരതനാട്യം, കഥകളി ഉള്‍പ്പെടെയുള്ള ഇനങ്ങളാണ് ഇന്ന് നടക്കുക.

Also read:കോളജ് വിദ്യാർഥികൾക്കൊപ്പം തകർപ്പൻ ഡാൻസുമായി കലക്‌ടർ.. സംഗതി പൊളിച്ചെന്ന് സോഷ്യല്‍ മീഡിയ

ABOUT THE AUTHOR

...view details