പത്തനംതിട്ട:മഹാത്മാഗാന്ധി സര്‍വകലാശാല കലോത്സവത്തിന് പത്തനംതിട്ടയില്‍ പ്രൗഢ ഗംഭീര തുടക്കം. പത്തനംതിട്ട ജില്ല സ്റ്റേഡിയത്തില്‍ നടന്ന സമ്മേളനത്തില്‍ ചലച്ചിത്ര താരങ്ങളായ നവ്യ നായര്‍, ഉണ്ണി മുകുന്ദന്‍, കീബോര്‍ഡിസ്‌റ്റായ സ്റ്റീഫന്‍ ദേവസി എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം നിര്‍വഹിച്ചു. ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് അധ്യക്ഷത വഹിച്ചു.
'സ്വപ്‌നങ്ങള്‍ സഫലമാകട്ട':ഓരോ കാലത്തും ശരിയെന്ന് തോന്നുന്നതില്‍ ഉറച്ചു വിശ്വസിക്കണമെന്നും അതിനായി പരിശ്രമിച്ചാല്‍ വിജയം ലഭിക്കുമെന്നും നവ്യ നായര്‍ ഉദ്ഘാടനവേളയില്‍ പറഞ്ഞു. കലാലയ ജീവിതത്തിലെ എല്ലാ സ്വപ്‌നങ്ങളും വിദ്യാര്‍ഥികള്‍ക്ക് സഫലമാക്കാന്‍ സാധിക്കട്ടെയെന്ന് ഉണ്ണി മുകുന്ദന്‍ ആശംസിച്ചു. യുവത്വം ആഘോഷത്തിന്‍റേതാണെന്നും ഇക്കാലം ഏറ്റവും ആഘോഷമാക്കണമെന്നും സ്റ്റീഫന്‍ ദേവസി പ്രസംഗത്തിനിടെ വിദ്യാര്‍ഥികളെ ഓര്‍മിപ്പിച്ചു.
'മുന്നോട്ടു വരവിന്‍റെ പ്രഖ്യാപനം': അടിസ്ഥാനപരമായി മനുഷ്യന്‍റെ വികാരങ്ങളുടെ പ്രതിഫലനവും പ്രകടനവുമാണ് കല. ഒരു കലാകാരനും കലാകാരിക്കും പ്രത്യേകമായി ഒരു മതമില്ലെന്നും ആരോഗ്യ മന്ത്രി വീണ ജോര്‍ജ് പറഞ്ഞു. രണ്ടു വര്‍ഷം പിന്നോട്ട് പോയതിലെ മുന്നോട്ടു വരവിന്‍റെ പ്രഖ്യാപനം കൂടിയാണ് ജില്ലയില്‍ നടക്കുന്ന കലോത്സവമെന്നും മന്ത്രി പറഞ്ഞു.