പത്തനംതിട്ട:കെ.എസ്.ആര്‍.ടി.സി ഡിപ്പോയിലെ ശബരിമല ഹബില്‍ തീർഥാടകർക്ക് പ്രാഥമിക ചികിത്സയ്ക്ക് മെഡിക്കല്‍ എയ്ഡ് പോസ്റ്റ് സൗകര്യം ശനിയാഴ്ച മുതല്‍ പ്രവര്‍ത്തിച്ചു തുടങ്ങും. കെ.എസ്.ആര്‍.ടി.സി ടെര്‍മിനലില്‍ പ്രധാന വാതിലിന് സമീപത്തായാണ് മെഡിക്കല്‍ എയ്ഡ് പോസ്റ്റിന് മുറി അനുവദിച്ചിരിക്കുന്നത്.
ഇ.എം.എസ് സഹകരണ ആശുപത്രിയുടെ സഹകരണത്തോടെയാണ് എയിഡ് പോസ്റ്റ് പ്രവർത്തിക്കുക. 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ എയ്ഡ് പോസ്റ്റില്‍ ഒരേ സമയം രണ്ട് നഴ്സുമാരുടെ സേവനം ഉണ്ടാകുമെന്ന് ആശുപത്രി ചെയര്‍മാന്‍ പ്രൊഫ. ടി.കെ.ജി നായര്‍ പറഞ്ഞു.